Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് സ്ഥിതി വഷളാവുന്നു...കടുവയെ ജീവനോടെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍; പ്രതിഷേധം

25 Jan 2025 13:42 IST

Shafeek cn

Share News :

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ബേസ് ക്യാമ്പില്‍ നാട്ടുകാരുടെ പ്രതിഷേധം. ദൗത്യം വൈകുന്നതിലാണ് പ്രതിഷേധം. കടുവയെ ഉടന്‍ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അടിക്കാട് വെട്ടിത്തെളിക്കണമെന്ന് പറഞ്ഞിട്ട് നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഒരു സ്ത്രീയാണ് മരിച്ചത്. അതിനെ ഗൗരവത്തോടെ ഉദ്യോ?ഗസ്ഥര്‍ കാണണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.


ഒരാള്‍ മരിച്ചിട്ട് നഷ്ടപരിഹാരം കൊടുത്താല്‍ മതിയാകുമോ എന്ന് നാട്ടുകാര്‍ ചോദിച്ചു. നഷ്ടപരിഹാരമല്ല വിഷയമെന്നും കടുവയെ കൊന്നാല്‍ മതിയെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുമായി ഡിഎഫ്ഒ സംസാരിച്ചെങ്കിലും പ്രതിഷേധം അടങ്ങിയില്ല. തങ്ങള്‍ വീണ്ടും വിഡ്ഢികളാകണോയെന്നും കടുവയെ കൊല്ലാതെ വിടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഡോ.അരുണ്‍ സക്കറിയ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ജനങ്ങള്‍ ഭയത്തിലാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കടുവയെ ജീവനോടെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.


ഉത്തരവില്‍ വ്യക്തത വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഉത്തരവ് നിസാരമായി കാണരുതെന്ന് ഡിഎഫ്ഒ പറഞ്ഞു. കടുവയെ വെടിവെച്ചാല്‍ പ്രതിയാക്കി കേസെടുക്കുമെന്ന് ഒരു വിഭാഗം പറഞ്ഞെന്ന് ഡിഎഫ്ഒ പറഞ്ഞു. കൂട് വെച്ചതും കാമറയും എല്ലാം ഉത്തരവ് അനുസരിച്ചാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. വനം വകുപ്പിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇനി എന്താണ് തുടര്‍ നടപടിയെന്നും എത്ര നാള്‍ നിരോധനാജ്ഞ നീണ്ടു പോകുമെന്നും നാട്ടുകാര്‍ പറയുന്നു. നേരത്തെയും കടുവയെ കണ്ട സ്ഥലങ്ങളില്‍ കടുവയുണ്ട് സൂക്ഷിക്കുകയെന്ന ബോര്‍ഡ് വെക്കുകയല്ലാതെ നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.


Follow us on :

More in Related News