Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2026 11:32 IST
Share News :
മലപ്പുറം : മലപ്പുറം നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എല്‍ഇഡി വിളക്കുകള്‍ മിഴിതുറന്നു. കോട്ടപ്പടി കിഴക്കേത്തല മുതല്‍ മച്ചിങ്ങല്‍ ജംഗ്ഷൻ വരെ ദേശീയപാതയുടെ മധ്യഭാഗത്ത് സ്ഥാപിച്ച തെരുവുവിളക്കുകളുടെ സ്വിച്ച് ഓണ് കർമം ഉത്സവാന്തരീക്ഷത്തില്‍ വ്യവസായ, ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. പി. ഉബൈദുള്ള എംഎല്‍എയുടെ 2024-25 വർഷത്തെ ആസ്തി വികസന ഫണ്ടുപയോഗിച്ച് 200 വാട്ട്സിന്റെ 55 അലങ്കാര വിളക്കുകളാണ് ഇതോടെ മിഴിതുറക്കും.
മലപ്പുറം കുന്നുമ്മല്‍, കോട്ടപ്പടി ഭാഗങ്ങളിലായി 200 വാട്ട്സിന്റെ 35 വിളക്കുകള്‍ ഉടൻ സ്ഥാപിക്കും. കിഴക്കേത്തല ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയർപേഴ്സണ് അഡ്വ. വി. റിനിഷ അധ്യക്ഷത വഹിച്ചു. മുൻ എംഎല്‍എ പി. ഉബൈദുള്ള മുഖ്യാതിഥിയായിരുന്നു.
നഗരസഭ വൈസ് ചെയർപേഴ്സൺ ജിതേഷ് ജി. അനില്‍, സ്ഥിരം സമിതി അധ്യക്ഷരായ ഹാരിസ് ആമിയൻ, പരി അബ്ദുള, മജീദ്, മറിയുമ്മ ശരീഫ് കോണോത്തൊടി, നാണത്ത് സമീറ മുസ്തഫ, ആബിദ എട്ടുവീട്ടില്‍, കൗണ്സിലർമാരായ എം.കെ. അനില്‍കുമാർ, കെ.കെ. ഉമ്മർ, സലീന ജാസ്മിൻ, റുക്സാന അൻസാർ ബാബു തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.