Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 17:56 IST
Share News :
പീരുമേട്:
കോഴിക്കോട് ഗവ. ലോ കോളജ് യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. കെ .എസ് .യുപ്രവർത്തകർ
തമ്മിലുണ്ടായ സംഘർഷത്തിൽ പീരുമേട് സ്വദേശിക്ക് പരുക്കേറ്റിരുന്നു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡൻ്റ് അമൽ മോൻ ജോസഫിനാണ് പരുക്കേറ്റത്. എന്നാൽ
പീരുമേട് കോൺഗ്രസിലെയും പോഷക സംഘടനകളിലെയും പടല പിണക്കം മൂലം പ്രതിഷേധപരിപാടികൾസംഘടിപ്പിച്ചിരുന്നില്ല
കഴിഞ്ഞ വ്യാഴാഴ്ചപുലർച്ചെ യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു തോരണം ഒരുക്കാൻ എത്തിയ എസ്.എഫ്.ഐ പ്രവർത്തകരായ 7 പേരടങ്ങുന്ന സംഘം, ഒന്നാം വർഷ വിദ്യാർഥി അമൽ മോൻ ജോസഫ്, നാലാം വർഷ വിദ്യാർഥി ജോൺ അജിത് എന്നിവരെ ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച പകൽ ഉണ്ടായ വാക്ക് തർക്കവുമായി ബന്ധപ്പെട്ടാണ് പുലർച്ചെ ആക്രമണം ഉണ്ടായത്. പരുക്കേറ്റ അമൽ മോൻ ജോസഫിനെയും ജോൺ അജിത്തിനെയുംമെഡിക്കൽ കോളജ് ആശുപത്രിയിൽ ചിക്ത്സയിലാണ്. എന്നാൽ വ്യാഴാഴ്ച പീരുമേട്ടിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനോജ്‌രാജൻ പറഞ്ഞു.
Follow us on :
Please select your location.