Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎസ്ആർടിസി ജീവനക്കാരുടെ ജീവിത സുരക്ഷയും കുടുംബത്തിൻ്റെ ഭാവിയും ഉറപ്പാക്കുന്നതിനായി വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കി വരികയാണ്. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.

27 Jan 2026 12:33 IST

R mohandas

Share News :

ചാത്തന്നൂർ:കെഎസ്ആർടിസി ജീവനക്കാരുടെ ജീവിത സുരക്ഷയും കുടുംബത്തിൻ്റെ ഭാവിയും ഉറപ്പാക്കുന്നതിനായി വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ.

പത്തനാപുരം, വെട്ടിക്കവല, സദാനന്ദപുരം, ഉഗ്രൻ മുക്ക്,കണ്ണങ്കോട്, തലച്ചിറ -പള്ളിമുക്ക്, ചാക്കാലക്കുന്ന്, ചക്കുവരയ്ക്കൽ, കോട്ടവട്ടം, ഇളമ്പൽ വഴി പുനലൂർ പോകുന്ന പുതിയ ഓർഡിനറി ബസ് സർവീസിന്റെ ഉദ്ഘാടനം സദാനന്ദപുരം മോട്ടൽ ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസിയിൽ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തേക്കാൾ 16 ലക്ഷം വർദ്ധനവ്. ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ പ്രവർത്തന ലാഭത്തിൽ കെഎസ്ആർടിസി ഏറെ മുന്നിൽ. ഏഴ് കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പത്തനാപുരം സെന്റ്മേരീസ് റോഡിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.



Follow us on :

More in Related News