Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടിഞ്ഞി ഫൈസൽ വധക്കേസ് വിചാരണ ജൂലൈ ഒന്ന് മുതൽ ആരംഭിക്കും

06 Apr 2025 19:30 IST

Jithu Vijay

Share News :

മലപ്പുറം : ആർ.എസ്‌.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസൽ വധക്കേസ് വിചാരണ ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. ഒന്ന് മുതൽ 12 വരെ സാക്ഷികളെയാണ് ആദ്യം വിസ്ത‌രിക്കുന്നത്. ജൂലൈ 21 വരെയാണ് ഇപ്പോൾ വിചാരണ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 16 പ്രതികളുള്ള കേസിൽ 207 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. കേസിന്റെ വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള തെളിവുകളുടെ പരിശോധന ഇന്നലെ കൊടിഞ്ഞിയിൽ അവസാനിച്ചു. 


തിരൂർ കോടതിയിൽ ഇന്നലെ കേസ് ഡയറി, സി.സി.ടി.വി ദൃശ്യങ്ങൾ, ഫോറൻസിക് റിപ്പോർട്ട്, മറ്റു ലാബ് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വിചാരണക്ക് തിയ്യതി നിശ്ചയിച്ചത്. വിചാരണക്ക് സാക്ഷികളെ ഹാജറാക്കുന്നതിന് സമൻസും കോടതി ഇഷ്യൂ ചെയ്‌തിട്ടുണ്ട്. 

തിരൂർ ജില്ലാ അഡീഷ്ണൽ ജഡ്‌ജിൻ്റെ നേതൃത്വത്തിൽ വക്കീലന്മാരുടെ സാന്നി ധ്യത്തിലാണ് ഇന്നലെയും പരിശോധന നടത്തിയത്.


 2016 നംവബർ 19 ന് പുലർച്ചെ നടന്ന കൊടിഞ്ഞി ഫൈസൽ കൊലപാതകത്തിൽ ആർ.എസ്.എസ് പ്രവർത്തകരായ 16 പ്രതികളാണുള്ളത്.

തുടക്കത്തിൽ കേരള പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ 600 പേജുള്ള കുറ്റപത്രവും 207 സാക്ഷികളും നൂറിലേറെ മറ്റു സാഹചര്യതെളി വുകളുമാണുള്ളത്. കേസിലെ രണ്ടാം പ്രതി തിരൂർ സ്വദേശി ബിബിൻ നേരത്തെ കൊല്ലപ്പെട്ടതിനാൽ ഇയാളെ കേസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ള 15 പ്രതികളും ജാമ്യത്തിലാണുള്ളത്.

പ്രതികൾക്ക് വേണ്ടി അഡ്വ. ഈശ്വരനും ഫൈസലിന്റെ കുടുംബത്തിന് വേണ്ടി അഡ്വ.കുമാരൻ കുട്ടിയുമാണ് കോടതിയിൽ ഹാജറാകുന്നത്. 



Follow us on :

More in Related News