Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി കൗൺസിൽ യോഗവും മാണിയൂർ ഉസ്താത് അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

17 Jul 2025 00:39 IST

ISMAYIL THENINGAL

Share News :

ദോഹ. പ്രമുഖ സൂഫിവര്യനും സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന മാണിയൂർ അഹമ്മദ് മൗലവിയെ കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

കണ്ണൂർ മാണിയൂർ സ്വദേശിയായിരുന്നു മാണിയൂർ അഹമ്മദ് മൗലവി എങ്കിലും പതിറ്റാണ്ടുകൾ അദ്ദേഹത്തിന്റെ കർമ്മ മണ്ഡലം തൃക്കരിപ്പൂരിലെ മുനവ്വിർ ആയിരുന്നു 

എളിമയും ജീവിത വിശുദ്ധിയും കൊണ്ട് ശ്രദ്ധേയമായിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം മുസ്ലിം ലീഗ്‌ പാർട്ടിക്ക് തൃക്കരിപ്പൂർ മേഖലയിൽ വലിയ മേൽക്കോയ്‌മ നിലനിർത്താൻ സഹായകമായിരുന്നു എന്നും 

ചിദ്രതയും ഭിന്നിപ്പും ഇല്ലാതെ സമുദായത്തെ സമുദ്ധരിക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചതായി അനുസ്മരണ സമ്മേളനം വിലയിരുത്തി 

തുമാമ കെഎംസിസി ഓഫീസിൽ നടന്ന വിപുലമായ കൗൺസിൽ യോഗത്തിലും അനുസ്മര സമ്മേളനത്തിലും ആക്ടിങ് പ്രസിഡന്റ് നൗഷാദ് ടി.എച് അധ്യക്ഷത വഹിച്ചു. 

എസ് എസ്‌ പി മുൻ ചെയർമാൻ എം.ടി.പി മുഹമ്മദ് കുഞ്ഞി സമ്മേളനം ഉദഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബി മർസദ്‌ പടന്ന സ്വാഗതം പറഞ്ഞു  


ജില്ലാ ആക്ടിങ് പ്രസിഡന്റ് എം.എ നാസർ കൈതക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.

റഷീദ് മൗലവി പ്രാർത്ഥനയും നടത്തി. തുടർന്ന് കെഎംസിസി കാസറഗോഡ് മുൻ ജില്ലാ ജനറൽ സെക്രട്ടറി എം.വി ബഷീർ, മണ്ഡലം നേതാക്കന്മാരും അനുസ്മരണ യോഗത്തിൽ സംസാരിച്ചു.

മണ്ഡലം കൗൺസിൽ യോഗത്തിൽ സെക്രട്ടറി അനീസ് എ.വി 6 മാസ കാലയളവിലെ മണ്ഡലത്തിന്റെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.


കൗൺസിൽ യോഗത്തിൽ തൃക്കരിപ്പൂർ മണ്ഡലം സ്പോർട്സ് കാർണിവൽ എന്ന തലക്കെട്ടോടു കൂടി നടത്തപെടുന്ന സ്പോർട്സ് പരിപാടിയുടെ പോസ്റ്റർ പ്രകാശനം കെഎംസിസി ഖത്തർ കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല നിർവഹിച്ചു.

മണ്ഡലം കമ്മിറ്റി നടത്തുന്ന ആർട്സ് &സ്പോർട്സ് പരിപാടിയുടെ സംഘാടക സമിതി ചെയർമാനായി എൻ.എ ബഷീറിനെയും കൺവീനറായി എം.എ നാസറിനെയും യോഗം തിരഞ്ഞെടുത്തു.

സ്നേഹ സുരക്ഷാ പദ്ധതിയുടെ ഇന്നിന്റെ ആവശ്യകതകളെ കുറിച്ചു ജില്ലാ എസ് .എസ് .പി കോർഡിനേറ്റർ ആബിദ് ഉദിനൂർ സംസാരിച്ചു.


കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം നിരീക്ഷകനും കാസറഗോഡ് ജില്ലാ സീനിയർ നേതാവുമായ കെ.എസ് മുഹമ്മദ്‌ ഉദുമ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു.

തുടർന്ന് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത്/ മുൻസിപ്പാലിറ്റി ഭാരവാഹികൾ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുയും ചെയ്തു.ഇസ്ഹാഖ് ആയിറ്റി യോഗത്തിൽ നന്ദി പറഞ്ഞു.


Follow us on :

More in Related News