Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2025 02:26 IST
Share News :
ദോഹ: കെഎംസിസി ഖത്തർ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ഈ വർഷം പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ പോകുന്ന കെഎംസിസി ഖത്തർ കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാലിന് ഹൃദ്യമായ യാത്രയപ്പ് നൽകി. ഹിലാൽ ജാഫർ കല്ലങ്ങാടി ഹൗസിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് യാത്രയപ്പ് സ്വീകരിച്ചത്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ സ്വാഗതം പറഞ്ഞു. കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ കല്ലങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു.
ബഷീർ മജൽ, നവാസ് ആസാദ് നഗർ, റഹീം ചൗകി, അഷ്‌റഫ് മഠത്തിൽ, അക്‌ബർ കടവത്, മാഹിൻ ബ്ലാർകോഡ്, സിദ്ദിഖ് പറടിഞ്ഞാറ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ യാത്രപ്പിന് നന്ദി പ്രകാശിപ്പിച്ചു. ഹജ്ജ് കർമം വിജയകരമായി നിർവഹിക്കപ്പെടട്ടെയെന്നാശംസകളോടെയാണ് യോഗം സമാപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.