Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കോടാലി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉണര്‍ത്തുജാഥയും ആദരണയോഗവും സംഘടിപ്പിച്ചു

03 Aug 2025 21:10 IST

Kodakareeyam Reporter

Share News :


കോടാലി: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കോടാലി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉണര്‍ത്തുജാഥയും ആദരണയോഗവും സംഘടിപ്പിച്ചു. വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാമഗ്രികളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടു സംഘടിപ്പിച്ച ഉണര്‍്ത്തുജാഥ മൂന്നുമുറിയില്‍ നിന്നാരംഭിച്ച് കോടാലിയില്‍ സമാപിച്ചു. തുടര്‍ന്ന് കോടാലി ആല്‍്ത്തറക്കല്‍ നടന്ന ആദരണയോഗം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍ര് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി എ.ടി.ജോസ് അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക് പാഴ്‌വസ്തു ശേഖരണത്തില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേനയെ ഐആര്‍ടിസി റീജനല്‍ കോ ഓഡിനേറ്റര്‍ വി.കെ.ജയ്‌സോമനാഥന്‍ ആദരിച്ചു.ഹരിത കര്‍മ്മസേന സെക്രട്ടറി നിബി സുധീഷിന്റെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാര്‍ ആദരം ഏറ്റുവാങ്ങി. ഹരിത കര്‍മ്മസേനയുടെ നേട്ടങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിക്കുന്ന പ്രചാരണ നോട്ടീസിന്റെ പ്രകാശനം വെള്ളിക്കുളങ്ങര സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റ് ഐ.ആര്‍. ബാല കൃഷ്ണന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈബി സജി, കെ.കെ.അനീഷ്‌കുമാര്‍ആനപ്പാന്തം കാടര്‍ പഠന സംഘം കണ്‍വീനര്‍ ജോയ് കാവുങ്ങല്‍, ടി.എ. വേലായുധന്‍, കെ.കെ. സോജ, പരിഷത്ത് മേഖല പ്രസിഡന്റ് ടി.എം ശിഖാമണി , കവി പ്രകാശന്‍ ഇഞ്ചക്കുണ്ട് , ടി.ഡി. സഹജന്‍ എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News