Mon Jun 9, 2025 7:35 PM 1ST

Location  

Sign In

കേരള മാപ്പിള കലാ അക്കാദമി പി.ടി. അബ്ദുറഹിമാൻ സ്മാരക പുരസ്കാരം ഇ.കെ.എം പന്നൂരിന് സമർപ്പിച്ചു

01 Mar 2025 19:55 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി :കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പി.ടി.അബ്ദുറഹിമാൻ സ്മാരക പുരസ്കാരം കവിയും എഴുത്തുകാരനുമായ ഇ.കെ.എം പന്നൂരിന് സമർപ്പിച്ചു.കൊണ്ടോട്ടിയിൽ നടന്ന ചടങ്ങിൽ ടി.വി ഇബ്രാഹിം എം.എൽ.എ പുരസ്കാരം കൈമാറി. കെ.മുഹമ്മദ് ഈസ അനുസ്മര ണവും,റംസാൻ കിറ്റ് വിതരണവും, ഉപഹാര വിതരണവും നടന്നു.ജില്ലാ ഉപാധ്യക്ഷൻ ആനക്കച്ചേരി മൂസഹാജി അധ്യക്ഷനായി. സംസ്ഥാന ആക്ടിംഗ് പ്രസിഡൻ്റ് എ.കെ. മുസ്തഫ കിറ്റ് വിതരണം നിർവഹിച്ചു. അക്കാദമി സ്നേഹം ചാരിറ്റി ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ കള്ളിതൊടി ഏറ്റുവാങ്ങി. സലാം ഫോക്കസ് മാൾ, ഫൈസൽ എളേറ്റിൽ,അഷ്റഫ് തൂണേരി,കെ.മുഹമ്മദ് ഈസയുടെ സഹോദരൻ ജാഹിർ ഹുസൈൻ പന്താരങ്ങാടി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ഗായിക മുക്കം സാജിത,അക്കാദമി സംസ്ഥാന സെക്രട്ടറി മാരായ ഇഷ്റത്ത് സബ,ജിൽസിയ ടീച്ചർ, അഷ്റഫ് പുളിക്കൽ,ജില്ലാ പ്രസിഡൻ്റ് ലുഖ്മാൻ അരീക്കോട്, ജനറൽ സെക്രട്ടറി പി.വി.ഹസീബ് റഹ്മാൻ,സെക്രട്ടറി ബഷീർ തൊട്ടിയൻ എന്നിവർ പ്രസംഗിച്ചു.മുഹമ്മദ് യാഖൂബ് മമ്പാട്,ഇഷ്റത്ത് സബ ,സലീന തിക്കോടി,അസ്ലം തിക്കോടി,ലല്ലുവയനാട്, മാധ്യമപ്രവർത്തകൻ എ.സുരേഷ് എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.ഗായിക സജ്ന തിരുവമ്പാടി,അനൂഫ ഉമ്മത്ത്,ശരീഫ് ബാവ, അലി മോൻ മോങ്ങം തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.ഫൈസൽ കന്മനം,സാബിഖ് കോഴങ്ങോറൻ,കെ.എ സഗീർ,ടി.പി.മുഷ്താഖ്, ബാപ്പു തേഞ്ഞിപ്പലം, ഹുസൈൻ ചേളാരി, നൗഷാദ് ബാവ മഞ്ചേരി,അഷ്റഫ് കള്ളാടിയിൽ,എൻ.കെ റഫീഖ്,നാസർ മിംസാൻ, മിൻസിയ നിലമ്പൂർ,നൗഷാദ് മഞ്ചേരി,യൂസുഫ് രാമപുരം,സക്കരിയ്യ കിഴിശ്ശേരി,ഷാജി ഷാഗ, ഷാജി മമ്പാട്,ജഷീല മാമ്പുഴ,ഷറീന മങ്കട, ഖൈറുന്നീസ കുറ്റിപ്പാല എന്നിവർ പങ്കെടുത്തു

Follow us on :

More in Related News