Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2026 19:15 IST
Share News :
പരപ്പനങ്ങാടി : ആനങ്ങാടി ബീച്ചിൽ ഫിഷിങ് ഹാർബർ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഡെവലപ്മെൻറ് ഫോറം (കെ ഡി എഫ്) തുറമുഖ മന്ത്രി വി എൻ വാസവന് കെഡിഎഫ് ഭാരവാഹികളായ പി എൻ അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പിപി സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.
കേരളത്തിലെ ആദ്യത്തെ തന്നെ ഫിഷ് ലാൻഡിങ് സെൻറർ ആയി അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തെങ്കിലും ഇത്രയും വർഷങ്ങളായി പ്രാബല്യത്തിൽ ആക്കിയിട്ടില്ലെന്നും വിഴിഞ്ഞം തുറമുഖ ചരക്ക് നീക്കങ്ങളുടെ ഭാഗമായി ബേപ്പൂർ തുറമുഖം വികസിപ്പിക്കുന്നതിനാൽ മത്സ്യതൊഴിലാളികളുടെ പ്രവേശനം തടസം നേരിടാൻ സാധ്യതയുള്ളതിനാൽ കടലോര മക്കളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ആനങ്ങാടി ഫിഷ് ലാൻഡിങ് സെൻറർ പ്രവർത്തനം യാഥാർത്ഥ്യമാക്കണമെന്നും നിവേദന സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു.
അന്വേഷിച്ച് വേണ്ട നടപടികൾ എടുക്കാമെന്ന് മന്ത്രി നിവേദന സംഘത്തോട് പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.