Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 16:35 IST
Share News :
തിരൂരങ്ങാടി : നിരവധി നിയമലംഘനങ്ങൾ വിവിധ വകുപ്പുകൾ കണ്ടെത്തിയിട്ടും അനധികൃതമായി പ്രവർത്തിക്കുന്ന ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥ അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ചാണ് പള്ളിപ്പടി ജനകീയ സമിതി രണ്ടാംഘട്ട സമരം കരുണാ ഹോസ്പിറ്റലിലേക്ക് സംഘടിപ്പിച്ചത്. പള്ളിപ്പടി പ്രദേശത്തുകാരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ്റമ്പതോളം ആളുകളാണ് പരിപാടിയിൽ പങ്കാളികളായത്. വായ മൂടിക്കെട്ടിയും, പ്രകടനം നടത്തി മുദ്രാവാക്യം വിളിച്ചും ആണ് പ്രതിഷേധം സംഘടിപ്പിച്ചത്
ദ്രവമാലിന്യങ്ങളും ബാക്ടീരിയകളും ഹോസ്പിറ്റൽ കോമ്പൗണ്ടിന് വെളിയിലേക്ക് പടരുകയും തൊട്ടടുത്ത വീടുകളിലെ കിണറുകൾ ആകെ മലിനമാവുകയും ചെയ്തിരുന്നു. കുടിക്കാനും പാചകം ചെയ്യാനും കഴിയാത്ത വിധം വെള്ളം മലിനമായതിനെ തുടർന്ന് ശുദ്ധജല ലഭ്യത ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ വകുപ്പുകൾക്ക് പരാതികൾ നൽകിയിരുന്നു. ആറുമാസം പിന്നിടുമ്പോഴും ഇതിൽ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല.
അതേസമയം കരുണ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത് അനധികൃത കെട്ടിടങ്ങളിലാണെന്ന് കണ്ടെത്തുകയും ഈ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നഗരസഭ ആശുപത്രി ഉടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ആശുപത്രിക്ക്
നഗരസഭ അനുവദിച്ച ലൈസൻസിന് ഉപരി ആയിട്ടുള്ള പ്രവർത്തനമാണ് അതിനകത്ത് നടക്കുന്നതെന്നും, അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനം പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, മതിയായ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രിയുടെ മുന്നോട്ടുപോക്ക് കൂടുതൽ വീടുകളിലെ കിണറുകളിലെ വെള്ളം മലിനമാകാനും ഇടവരുത്തും. അതുകൊണ്ടുതന്നെ രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. പിസിബി നഗരസഭ ആരോഗ്യവകുപ്പ് എന്നിവയെ തെറ്റിദ്ധരിപ്പിച്ചു് കളവായിട്ടും നേടിയിട്ടുള്ള അനുമതികൾ അടിയന്തരമായി പിൻവലിക്കണമെന്നും ചെയ്യണമെന്നും നഗരസഭ നൽകിയിട്ടുള്ള ലൈസൻസ് റദ്ദ് ചെയ്യണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.
രണ്ടാംഘട്ട സമരപരിപാടി പള്ളിപ്പടി ജനകീയ സമിതി ചെയർമാൻ എം.പി സ്വാലിഹ് തങ്ങൾ ഉദ്ഘാടനം ചെയ്തു,കൺവീനർ നൗഫൽ ഫാറൂഖ് അധ്യക്ഷം വഹിച്ചു.ജനകീയ സമിതി ഭാരവാഹികളായ സമീർ കൊണ്ടാണത്ത്, ഷാജഹാൻ വി പി,മുനീർ പിഒ ,അഷറഫ് ടി എം ,ഹംസ പി കെ തുടങ്ങിയവർ സംസാരിച്ചു, ജനകീയ സമിതി ജോയിൻ കൺവീനർ ഡോ:റഫീഖ് പുളിക്കലകത്ത് സ്വാഗതവും കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.