Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി മാന്നാറിൽ നിർമ്മിച്ച വെയിറ്റിംഗ് ഷെഡിൻ്റെ ഉദ്ഘാടനം നടത്തി

05 Nov 2025 09:35 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഇന്ത്യ രാജ്യത്ത് ആദ്യത്തെ അതി ദാരിദ്ര നിർമ്മാജന ജില്ലയായി പ്രഖ്യാപിച്ചത് കോട്ടയം ജില്ലയാണെന്നും ആരോഗ്യമേഖലയിൽ അഞ്ചുവർഷംകൊണ്ട് 60 കോടി രൂപക്ക് മുകളിൽ ചെലവാക്കി എന്നും, വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യം ഒരുക്കി എന്നും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേം സാഗർ പറഞ്ഞു.......

 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലയുടെ ജില്ലാ പഞ്ചായത്ത്ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം രൂപ മുടക്കി കടുത്തുരുത്തി മാന്നാറിൽ നിർമ്മിച്ച വെയിറ്റിംഗ് ഷെഡിൻ്റെ

ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

 ജോസ് പുത്തൻകാല അധ്യക്ഷത വഹിച്ച യോഗത്തിൽ കടുത്തുരുത്തി പഞ്ചായത്ത് മുൻവൈസ് പ്രസിഡണ്ട് ബിജു രാജഗിരി സ്വാഗതം പറഞ്ഞ യോഗത്തിൽ മാന്നാർ ഇടവക വികാരി റവ ഫാദർ സിറിയക് കൊച്ചു കൈപ്പട്ടിയിൽ, അനുഗ്രഹ പ്രഭാഷണവും, മാന്നാർ, പൂഴിക്കൊല്‍ ജമാഅത്ത് ഇമാം അബ്ദുൽസമദ്, ബ്ലോക്ക് മെമ്പർ നയന ബിജു, ഗ്രാമപഞ്ചായത്ത് മെമ്പർ നോബി മുണ്ടക്കൽ, എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് കെ പി കേശവൻ, വിവിധ സമുദായ, തൊഴിലാളി സംഘടനകളുടെയും ഭാരവാഹികളും ആശംസകൾ സംസാരിച്ചു.....


 

Follow us on :

More in Related News