Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയെ കുറിച്ച് വാർത്ത ചെയ്ത മാധ്യമ പ്രവർത്തകന് മർദ്ദനമേറ്റു

11 Feb 2025 21:31 IST

PEERMADE NEWS

Share News :

തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയെ കുറിച്ച് വാർത്ത ചെയ്ത മാധ്യമ പ്രവർത്തകന് മർദ്ദനമേറ്റു.VB C ന്യൂസ് പീരുമേട് റിപ്പോർട്ടർ വി.ആർ വിജയനെയാണ് പഞ്ചായത്ത് ജീവനക്കാരിയുടെ ഭർത്താവ് മർദ്ദിച്ചത്. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണമാരംഭിച്ചു.

ഞായറാഴ്ച വൈകുന്നേരം 5. 30 ഓടു കൂടിയായി രു ന്നു സംഭവം നടന്നത്. വണ്ടിപ്പെരിയാർ പശു മല ജംഗ്ഷനിൽ നിന്നും വീട്ടിലേക്ക് പോകുവാൻ ട്രിപ്പ് ജീപ്പിൽ കയറി ഇരുന്ന V BC ന്യൂസ് പീരുമേട് റിപ്പോർട്ടർ വി.ആർ വിജയനു നേരെയാ

തൊരു പ്രകോപനവുമില്ലാതെ പോബ്സ് എസ്റ്റേറ്റ് ഡ്രൈവറായ ജയകുമാർ എന്നയാൾ ഷർട്ട് വലിച്ചു കീറുകയും നെഞ്ചിൽകൈ കൊണ്ട് കുത്തുകയുമായിരുന്നു എന്ത് കാരണത്താലാണെന്ന് ചോദിച്ചപ്പോൾ നീ വീഡിയോ എടുക്കും വാർത്ത ചെയ്യും അല്ലേടാ എന്ന് അസഭ്യത്തോടു കുടി ഇയാൾ മറുപടി പറയുകയായിരുന്നു.വണ്ടിപ്പെരിയാർ പഞ്ചായത്തിലെ തൊഴിലുറപ്പ് അഴിമതിയെക്കുറിച്ച് V B C ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു ഇതിൽ ജയകുമാറിന്റെ ഭാര്യ യുടെ പേരിലും നടപടി ഉണ്ടായിരുന്നു. ഇതാണ് മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്യുവാൻ കാരണമായി കരുതുന്നത്. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മർദ്ദനമേറ വിജയൻ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി . മാധ്യമ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ കേരളാ പത്ര പ്രവർത്തക അസോസിയേഷൻ പീരുമേട് താലൂക്ക് പ്രസിഡന്റ് സുനിൽ ജോസഫ് പ്രതിഷേധ മറിയിച്ചു.ആക്രമണം തടയുവാൻ ശ്രമിച്ച ജീപ്പ് ഡ്രൈവർക്ക് നേരെയും ഇയാൾകൈയ്യോങ്ങുകയും ചെയ്തു

ജോലിയുടെ ഭാഗമായ വാർത്ത ചെയ്യുന്നതിൽകൈയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയുമാണെങ്കിൽശക്തമായിപ്രതിഷേധിക്കുവാനാണ് മാധ്യമ പ്രവർത്തകരുടെ തീരുമാനം. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണമാരംഭിച്ചിട്ടുമുണ്ട്




Follow us on :

More in Related News