Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2024 22:28 IST
Share News :
ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് മേഖലയിൽ മൂന്ന് കുടിയേറ്റ തൊഴിലാളികളെ ഭീകരർ വെടിവെച്ച് കൊന്നു.
വെടിവെയ്പ്പിൽ പരിക്കേറ്റ 5 പേർ ഗുരുതരാവസ്ഥയിലാണ്. ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്.
സെൻട്രൽ കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഗഗനീറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ് മോർ തുരങ്കത്തിൽ പ്രവർത്തിക്കുന്ന നിർമാണ സംഘത്തിലെ തൊഴിലാളികളാണ് ആക്രമണത്തിനിരയായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
സുരക്ഷാ സേന ആക്രമണം നടന്ന സ്ഥലത്തെത്തുകയും പ്രദേശം വളഞ്ഞിട്ടുണ്ട്.
ആക്രമണത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശക്തമായി അപലപിച്ചു.
ഒക്‌ടോബർ 18 ന് ഷോപിയാൻ ജില്ലയിൽ ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ ഭീകരർ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്നത്തെ ആക്രമണം.
Follow us on :
Tags:
More in Related News
Please select your location.