Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ ആയുധങ്ങൾ ഗസ്സയിലെ കുഞ്ഞുങ്ങളെ കൊല്ലാനെത്തുന്നത് അപമാനം - റസാഖ് പാലേരി'

06 Oct 2025 21:11 IST

UNNICHEKKU .M

Share News :

മുക്കം: വര്‍ഷങ്ങളായി ഫലസതീന് ഒപ്പം നിന്ന ഇന്ത്യയില്‍ നിന്ന് സംഘപരിവാര്‍ ഭരണ കാലത്ത് ഗസ്സയിലെ കുഞ്ഞുങ്ങളെ കൊല്ലാന്‍ ആയുധങ്ങളെത്തുന്നു എന്ന വാര്‍ത്ത രാജ്യത്തിന് അപമാനമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. 

പിറന്നുവീണ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഗസ്സയിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 

കൊടിയത്തൂരില്‍ സംഘടിപ്പിച്ച ഗസ്സ ഐക്യദാര്‍ഢ്യം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

  

"അദാനി കമ്പനിയുടെ ഡ്രോണുകളും ചെന്നൈയില്‍ നിന്ന് ആയുധങ്ങളും എത്തി എന്നതാണ് വാര്‍ത്ത. വംശീയ ഉന്മൂല കരായ സയണിസുസ്റ്റുകളും ആര്‍എസ്എസ്സും ഒരേ തൂവല്‍പക്ഷികളാണ്. ഇക്കാരണത്താലാണ് ഇന്ത്യയും ഇസ്‌റായിലും സഹകരിക്കുന്ന രാജ്യമാവുന്നത്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യമുയരുമ്പോള്‍ കര്‍ട്ടന്‍ താഴ്ത്തുന്ന കേരളത്തിലെ സ്‌ക്കൂള്‍ കലോത്സവേദികളുടെ പിന്നണി പ്രവര്‍ത്തകരായ അധ്യാപകര്‍ പ്രബുദ്ധ കേരളത്തിലെ പുഴു കുത്തുകളാണ്. ഇവരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഇസ്രായേല്‍ പ്രധാനമന്ത്രി നെതാന്യാഹുവിനെ പ്രതീകാത്മകമായി ചങ്ങലക്കിട്ട് വിചാരണ ചെയ്ത പ്രതിഷേധം ശ്രദ്ധേയമായി.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, ഡി.സി.സി. സെക്രട്ടറി സി.ജെ. ആന്റണി, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍, സി.കെ. ബീരാന്‍കുട്ടി (സമസ്ത), റഫീഖ് മദനി (കെ.എന്‍.എം), ഗഫൂര്‍ കെ.പി (എസ്.വൈ.എസ്), അഡ്വ. നജാദ് (ഐ.എസ്.എം), ചാലില്‍ അബ്ദു (ജമാഅത്തെ ഇസ്ലാമി), വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി, മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി, കൊടിയത്തൂര്‍ മഹല്ല് ഖാസി എം.എ. സലാം മാസ്റ്റര്‍, ഹോം സിനിമ സംവിധായകന്‍ സലാം കൊടിയത്തൂര്‍, പഞ്ചായത്ത് അംഗങ്ങളായ വി. ഷംലൂലത്ത്, കെ.ജി. സീനത്ത്, ടി.കെ. അബൂബക്കര്‍ മാസ്റ്റര്‍, വ്യാപാരി വ്യവസായി പ്രതിനിധി ശരീഫ് അമ്പലക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഇ.എന്‍. നദീറ ഗസ്സ, നജ് വ പിവി എന്നിവര്‍ ഗസ്സ ഐക്യദാര്‍ഢ്യകവിത ആലപിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എ. ഹക്കീം അധ്യക്ഷനായി. റഫീഖ് കുറ്റിയോട്ട് സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ പി.കെ ഹാജറ നന്ദിയും പറഞ്ഞു. എം.വി അബ്ദുറഹിമാന്‍, ജ്യോതിബസു കാരക്കുറ്റി, സാലിം ജീറോഡ്, ആസിഫ് പിപി, അബ്ദുല്ല മായത്തൊടി എന്നിവര്‍ നേതൃത്വം നല്‍കി.


 

പടം:വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂരില്‍ സംഘടിപ്പിച്ച ഗസ്സ ഐക്യദാര്‍ഢ്യം സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News