Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇശൽ മഴയിൽ നനഞ്ഞ് മലപ്പുറം

19 May 2025 10:20 IST

Jithu Vijay

Share News :

മലപ്പുറം : ആസ്വാദകർക്ക് പുത്തൻ അനുഭവമായി ഇശൽ വിരുന്നും നാടകാവതരണവും. ആകാശവാണി മഞ്ചേരി എഫ്.എം മലപ്പുറം നഗരസഭയുടെ സഹകരണത്തോടെ മലപ്പുറം മുൻസിപ്പൽ ടൗൺഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. വൈകുന്നേരം മൂന്നിന് നടന്ന പരിപാടി മലപ്പുറം മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. 


ആകാശവാണി ശ്രോതാക്കളുടെ സംഗമ വേദി കൂടിയായി മാറിയ ചടങ്ങിൽ ആകാശവാണി മഞ്ചേരി എഫ് .എം പ്രോഗ്രാം മേധാവി സി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോക്ടർ ഹുസൈൻ രണ്ടത്താണി, മലപ്പുറം നഗരസഭ വാർഡ് കൗൺസിലർ സി. സുരേഷ്, ആകാശവാണി മഞ്ചേരി നിലയത്തിലെ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് മുനീർ ആമയൂർ തുടങ്ങിയവർ സംസാരിച്ചു. 


  മഞ്ചേരി ആകാശവാണിയുടെ ജനപ്രിയ മാപ്പിളപ്പാട്ട് പരിപാടിയായ മൈലാഞ്ചി മൊഞ്ച് 75 ഭാഗങ്ങൾ പിന്നിടുന്നതിന്റെ ഭാഗമായി 'മാപ്പിളപ്പാട്ടിന്റെ വികാസ പരിണാമങ്ങൾ 'എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, ഗാനരചയിതാക്കളായ ബാപ്പു വെള്ളിപറമ്പ്, ഫൈസൽ കന്മനം തുടങ്ങിയവർ  പങ്കെടുത്തു .തുടർന്ന് കെ .വി അബൂട്ടിയും സംഘവും ഒരുക്കിയ ഗാനമേള അരങ്ങേറി. 


മാപ്പിളപ്പാട്ട് മേഖലക്ക് മികച്ച സംഭവനകൾ നൽകിയവരെ മുജീബ് കാടേരി, സി.കൃഷ്ണകുമാർ, മുനീർ ആമയൂർ എന്നിവർ ചേർന്ന് ആദരിച്ചു. ഫിറോസ് ബാബു, ഫൈസൽ എളേറ്റിൽ, മുഹ്‌സിൻ കുരിക്കൾ, സിബെല്ല സദാനന്ദൻ, കെ.വി അബൂട്ടി, ഡോ. ഹുസൈൻ രണ്ടത്താണി, ഫാരിഷ ഹുസൈൻ, ബാപ്പു വെള്ളിപ്പറമ്പ്, ബാപ്പു വാവാട്, ഇന്ദിര ജോയ്, ശിഹാബ് കാരാപറമ്പ്, ഫൈസൽ കൻമനം, 

പുലിക്കോട്ടിൽ ഹൈദരലി എന്നിവരെയും ആദരിച്ചു.


തുടർന്ന് നടന്ന കലാവിരുന്നിൽ സംസ്ഥാന സ്കൂൾ കലോത്സവ വിജയികളായ ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി ടീമിൻ്റെ പണിയ നൃത്തം' പി .പി. എം .എച്ച്.എസ്.എസ്. കൊട്ടുക്കര ടീമിൻ്റെ ഒപ്പന, ഡി.യു .എച്ച്. എസ് .എസ് .പാണക്കാട് ടീം ഒരുക്കിയ കോൽക്കളി എന്നിവ അരങ്ങേറി. തുടർന്ന്, ആകാശവാണി മഞ്ചേരി എഫ് .എം അവതാരകർ ഒരുക്കിയ സ്കിറ്റ്, മെഡ്ലി ,ഫ്യൂഷൻ, സംഘഗാനം, തുടങ്ങിയവയും നടന്നു. കേരളസംഗീത നാടക അക്കാദമിയുടെ അവാർഡുകൾ നേടിയ കോഴിക്കോട് സങ്കീർത്തനയുടെ 'ചിറക് 'എന്ന നാടകവും അരങ്ങേറി.

Follow us on :

More in Related News