Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്റര്‍നെറ്റ് സുരക്ഷാദിനം: സെമിനാര്‍ സംഘടിപ്പിച്ചു

12 Feb 2025 08:05 IST

Jithu Vijay

Share News :

മലപ്പുറം : നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് പദ്ധതിയുടെ കീഴില്‍ ഇന്റര്‍നെറ്റ് സുരക്ഷാദിനം ആചരിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഐ.ടി @ സ്കൂൾ ഹാളില്‍ നടന്ന സെമിനാര്‍ എ ഡി എം എന്‍ .എം മെഹറലി ഉദ്ഘാടനം ചെയ്തു. എല്ലാ ഇന്റര്‍നെറ്റ് ഉപയോക്താക്കളെയും സുരക്ഷിതമായ ഓണ്‍ലൈന്‍ രീതികള്‍, സൈബര്‍ സുരക്ഷ, പ്രധാന സൈബര്‍ ഭീഷണികള്‍, ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുക, കുട്ടികള്‍, സ്ത്രീകള്‍, യൂവാക്കള്‍ എന്നിവര്‍ക്ക് സുരക്ഷിതവും ഉത്തരവാദിത്തപൂര്‍ണവുമായ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് അവബോധം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. 


ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി. പവനന്‍, ഐ ടി മിഷന്‍ ഡിപിഎം പിജി ഗോകുല്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. സിവില്‍ സ്‌റ്റേഷനിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ ബ്ലോക്ക് ഓഫീസര്‍മാര്‍, ഭിന്നശേഷിക്കാര്‍രുടെ ഉന്നമനത്തിനായുള്ള 'ഒപ്പം' പദ്ധതിയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on :

More in Related News