Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇഞ്ചക്കുണ്ട് കുടിയേറ്റ വജ്രജൂബിലി സമാപനം ജൂണ്‍ ഒന്നിന് ്

29 May 2025 08:45 IST

Kodakareeyam Reporter

Share News :


ഇഞ്ചക്കുണ്ട് ഗ്രാമത്തിന്റെ കുടിയേറ്റ വജ്രജൂബലി ആഘോഷങ്ങള്‍ ജൂണ്‍ ഒന്നിന് സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം നാലിന് ഇഞ്ചക്കുണ്ട് ലൂര്‍ദ്ദുമാതാ സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന സമാപനസമ്മേളനം മന്ത്രി റോഷിഅഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കേക്കേ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആദ്യകാല കുടിയേറ്റക്കാരോടൊപ്പം പാലാ, രാമപുരം പ്രദേശങ്ങളില്‍ നിന്ന് ഇഞ്ചക്കുണ്ടിലെത്തിയവരില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരെ ചടങ്ങില്‍ മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു ആദരിക്കും. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ സോവനീര്‍ പ്രകാശനം നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍ര് വിഎസ് പ്രിന്‍സ് മുഖ്യപ്രഭാഷണം നടത്തും. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതിവിബി, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയസുരേഷ്, ഇഞ്ചക്കുണ്ട് ലൂര്‍ദ്ദുമാത ഇടവക വികാരിയും സംഘാടകസമിതി രക്ഷാധികാരിയുമായ ഫാദര്‍ സെബിന്‍ എടാട്ടുകാരന്‍, വരന്തരപ്പിള്ളി പഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍പേഴ്‌സന്‍ റോസിലിതോമസ്, പഞ്ചായത്തംഗങ്ങളായ ബേനസീര്‍മൊയ്തീന്‍, എന്‍പി അഭിലാഷ്, ഗീതജയന്‍, സംഘാടകസമിതി ചെയര്‍മാന്‍ ബേബിമാത്യുകാവുങ്കല്‍, ജനറല്‍കണ്‍വീനര്‍ റോയ് കാരേക്കാട്ട് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഫാദര്‍ ബാബുചേലപ്പാടന്‍ രചനയും ജോണി മലയാറ്റൂര്‍ സംവിധാനവും നിര്‍വഹിച്ച ഇഞ്ചക്കുണ്ട് കലാവേദിയുടെ തച്ചില്‍ മാത്യുതരകന്‍ എന്ന നൃത്തസംഗീത നാടകം അരങ്ങേറും. വാര്‍ത്തസമ്മേളനത്തില്‍ സംഘാടകസമിതിചെയര്‍മാന്‍ ബേബിമാത്യുകാവുങ്കല്‍, ജനറല്‍കണ്‍വീനര്‍ റോയ് കാരേക്കാട്ട്, ജോകുരിയന്‍ മഞ്ഞാടിക്കല്‍, സതീശന്‍ ഇടമറ്റത്ത് എന്നിവര്‍ പങ്കെടുത്തു.


Follow us on :

More in Related News