Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ദുലേഖയുടെ നാടൊരുങ്ങി ; ആദ്യ നവജീവൻ ലിറ്ററേച്ചർ ഫെസ്റ്റിവെലിൻ്റെ ഇൻസ്റ്റലേഷൻ അനാച്ഛാദനം ചെയ്തു

04 Feb 2026 09:35 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനാട് നവജീവൻ ലിറ്ററേച്ചർ ഫെസ്റ്റിവെലിൻ്റെ ഭാഗമായി ഒ. ചന്തുമേനോൻ എഴുതിയ ഇന്ദുലേഖയുടെ പ്രതീകാത്മക ഇൻസ്റ്റലേഷൻ പരപ്പനങ്ങാടിയിൽ അനാച്ഛാദനം ചെയ്തു. പരപ്പനങ്ങാടി നഗരസഭാ ചെയർപേഴ്സൺ സുബൈദ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി നഗരസഭയ്ക്ക് മുന്നിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിച്ചിട്ടുള്ളത്. പ്രശസ്ത ചിത്രകാരൻ അശോകൻ ആദിപുരയിടത്ത്, ഉണ്ണികൃഷ്ണൻ യവനിക എന്നിവരുടെ നേതൃത്വത്തിലാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്.


ചടങ്ങിൽ വൈസ് ചെയർമാൻ ഷമീം കിഴക്കിനിയകത്ത്, കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ കേലച്ചൻ കണ്ടി, ബിന്ദു ജയചന്ദ്രൻ, വായനശാല പ്രസിഡൻ്റ് വിനോദ് തള്ളശേരി, സതീഷ് തോട്ടത്തിൽ, ടി. കെ അരവിന്ദൻ, സിമി നടുവത്ത്, ഷബ്രാസ് , മാഡ് മധു, കെ. പി മനീഷ് എന്നിവർ സംബന്ധിച്ചു. തുടർന്ന്

നവജീവൻ വായനശാല ബാലവേദി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് അരങ്ങേറി.


ഫെബ്രുവരി 8 ന് പരപ്പനങ്ങാടി ടൗൺ ജി.എം എൽ പി സ്കൂളിൽ വെച്ചാണ് ഏകദിന ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാർ സംബന്ധിക്കും.

Follow us on :

More in Related News