Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2024 17:03 IST
Share News :
മസ്‌കറ്റ്: ഒമാനിൽ വെച്ച് നടക്കുന്ന ജൂനിയർ വനിത ഏഷ്യാ കപ്പ് ഹോക്കിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ഇന്ത്യൻ എംബസിയിൽ സ്വീകരണം നൽകി. അംബാസഡർ അമിത് നാരംഗ് ഒരുക്കിയ സ്വീകരണത്തിൽ താരങ്ങളും മുഖ്യ പരിശീലകൻ ഹരേന്ദ്ര സിങും മറ്റു ടെക്നിക്കൽ സ്‌റ്റാഫ് അംഗങ്ങളും പങ്കെടുത്തു.
കഴിഞ്ഞ ദിവസം സമാപിച്ച പുരുഷ വിഭാഗം ഏഷ്യാ കപ്പിൽ ഇന്ത്യൻ കൗമാരപ്പട കിരീടം ചൂടിയിരുന്നു. ആമിറാത്തിലെ ഹോക്കി ഒമാൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ്റ് ഫൈനൽ ഈ മാസം 15ന് ആണ്. നിലവിലെ ചാംപ്യന്മാരായ ഇന്ത്യൻ ടീം ടൂർണമെൻ്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം കൈവരിച്ചിരുന്നു. ടൂർണമെന്റ്റിൽ ടീമിന് മികച്ച പ്രകടനം നടത്താൻ സാധിക്കട്ടെയെന്ന് അംബാസഡർ ആശംസകൾ നേർന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.