Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 02:07 IST
Share News :
ദോഹ: ഇൻകാസ്, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിലമ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയം മധുരം പങ്കിട്ട് ആഘോഷിച്ചു.
ഖത്തറിലെ തുമാമ കെഎംസിസി ഹാളിൽ നടന്ന ചടങ്ങിൽ, കെഎംസിസി ഖത്തർ പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ഇൻകാസ് ഖത്തർ ആക്ടിങ് പ്രസിഡന്റ് താജു എം.സി എന്നിവർ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു.
എൽ ഡി എഫ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ ഞങ്ങൾ കാണുകയാണ്.
തെരഞ്ഞെടുപ്പിൽ യുഡിഫ് നേതാക്കളും പ്രവർത്തകരും ചിട്ടയായും ഐക്യത്തോടെയും പ്രവർത്തിച്ചതിന്റെ ഫലമാണ് യുഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ചതെന്ന് ഡോ.അബ്ദുൽ സമദ് പറഞ്ഞു.
നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് വിജയം വരാൻ പോകുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് കരുത്തു പകരുമെന്നും, വരുന്ന തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ന്റെ വിജയം ആവർത്തിക്കാൻ പ്രവാസികളും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന് ഇൻകാസ് ഖത്തർ ആക്ടിങ് പ്രസിഡന്റ് എം.സി താജു പ്രവർത്തകരെ ഓർമ്മപ്പെടുത്തി.
ജില്ലാ നേതാക്കളായ സവാദ് വെളിയങ്കോട്, റിയാസ് വാഴക്കാട്, ആഷിഖ് തിരൂർ, അക്ബർ വെങ്ങാശ്ശേരി, സിദ്ദിഖ് ചെറുവല്ലൂർ ,റഫീഖ് പള്ളിയാലിൽ, എന്നിവർ വിജയഘോഷത്തിന് നേതൃത്വം നൽകി.
ഇൻകാസ് -കെഎംസിസി സെൻട്രൽ കമ്മിറ്റി നേതാക്കളായ വർക്കി ബോബൻ, എബ്രഹാം ജോസഫ്, പ്രദീപ് പിള്ള, അലി മൊറയൂർ, ബഷീർ തുവരിക്കൽ എന്നിവരും ജില്ലാ ഭാരവാഹികളും ആഘോഷത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.