Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച

03 Oct 2025 20:49 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച


കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച (ഒക്ടോബർ നാല്) വൈകിട്ട് നാലിന്് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. സി.കെ. ആശ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.

അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന് 85 ലക്ഷം രൂപ ചെലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്തിന് രണ്ടു നിലകളിലായി 3964 ചതുരശ്ര അടിയിൽ പുതിയ മന്ദിരം നിർമിച്ചത്്. നിലവിലുള്ള ഓഫീസ് കെട്ടിടം ജീർണാവസ്ഥയിലായതോടെയാണു പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനമായത്. ആസ്തി വികസനഫണ്ടിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 75 ലക്ഷം രൂപയും 2024-25 ൽ 10 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്.

 ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പളളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ബി. സ്മിത, ജോണി തോട്ടുങ്കൽ, ശ്രീകല ദിലീപ്, ടി.കെ. വാസുദേവൻ നായർ, ഷിജി വിൻസന്റ്, കെ.എൻ. സോണിക, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഹൈമി ബോബി, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സ്‌കറിയ വർക്കി, ശ്രുതി ദാസ്, സെലീനാമ്മ ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. വി. സുനിൽ, നയന ബിജു, അമൽ ഭാസ്‌കർ, കൈലാസ് നാഥ്, സുബിൻ മാത്യു, നളിനി രാധാകൃഷ്ണൻ, ജിഷ രാജപ്പൻ നായർ, തങ്കമ്മ വർഗീസ്, എൻ.വി. ടോമി, തദ്ദേശസ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജീനിയർ സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജി. റെജി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ജയകൃഷ്ണൻ, പി.ജി. ത്രിഗുണസെൻ,ടോമി പ്രാലടിയിൽ, സന്തോഷ് ചരിയംകുന്നേൽ, മാഞ്ഞൂർ മോഹൻകുമാർ, അശ്വന്ത് മാമലശ്ശേരി എന്നിവർ പങ്കെടുക്കും.




Follow us on :

More in Related News