Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് പട്ടാപ്പകൽ അതിഥി തൊഴിലാളിയുടെ പരാക്രമം; മാടക്കടയിൽ കയറി കടഉടമയായ വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ മാല കവർന്നു

03 Nov 2025 18:15 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് പട്ടാപ്പകൽ മാടക്കടയിൽ കയറി കട ഉടമയായ വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ മാല കവർന്നു. നാഗമ്പടം പനയക്കഴിപ്പ് റോഡിലെ മാടക്കടയിലാണ് അതിഥി തൊഴിലാളി അതിക്രമിച്ച് കയറി വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തി മാല കവർന്നത്. നാഗമ്പടം പനയക്കഴുപ്പ് വില്ലൂത്തറ വീട്ടിൽ രത്‌നമ്മയെ (63) ആക്രമിച്ചാണ് പ്രതി മാല കവർന്നത്. ആക്രമണത്തിൽ പരിക്കേറ്റ് കടയിൽ വീണ്കിടന്ന ഇവരെ നാട്ടുകാർ ചേർന്നാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് പരിക്കേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതിയ്ക്കായി കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. നാഗമ്പടം പനയക്കഴുപ്പ് ഭാഗത്ത് മാടക്കട നടത്തുകയാണ് രത്‌നമ്മ. ഉച്ചയ്ക്ക് ഇവരുടെ കടയിലെത്തിയ അതിഥി തൊഴിലാളി പ്രകോപനമൊന്നുമില്ലാതെ ഇവരെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ഇവരുടെ കഴുത്തിൽക്കിടന്ന മാലയുമായി പ്രതി രക്ഷപെട്ടു. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം. ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News