Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2025 10:22 IST
Share News :
മുക്കം: ഓമശ്ശേരി തനിമ കലാ സഹിത്യവേദിയയും, ധിഷ്ണ ഗ്രസ്ഥാലയവും സംയുക്തമായി പുത്തൂർ ഇബ്രാഹിം കുട്ടി രചിച്ച മധ്യ നൂറ്റാണ്ടിലെ അറബ് ശാസ്ത്ര പ്രതിഭകൾ എന്ന പുസ്തക പ്രകാശനവും സംഗീത വിരുന്നും നടത്തി. പുസ്തകം മീഡിമാ വൺ, മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹിമാൻ ഗ്രന്ഥകാരൻ ഒ.പി. അബ്ദുസ്സലാം മൗലവി നൽകി പ്രകാശനം ചെയ്തു. തലമുറകൾക്ക് സാമാന്യം വിജ്ഞാനം ലഭിക്കുന്ന പുസ്തകമാണിതെന്ന് അദ്ദേഹം അഭിപ്രാ പ്പെട്ടു. വിവിധ ശാസ്ത്ര പരിജ്ഞാന രംഗങ്ങളിൽ അത്യൂ പൂർവ്വമായ സംഭാവനകൾ അർപ്പിച്ച മഹാവ്യക്തിത്വങ്ങളാണിവർ. ജീവശാസ്ത്രം, മാനവികo , രസതന്ത്രം, ഭൗതികശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം മേഖലകളിൽ നിരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തി മാതൃക സൃഷിച്ചവരാണ് അറബ് ശാസ്ത്രജ്ഞ മാർ . ഇക്കാരണത്താൽ സാമാന്യബോധം തലമുറക്ക് നൽകാൻ പോന്നതാണ് ഇബ്രാഹിം കുട്ടിയുടെ ഗ്രന്ഥമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. പ്രശസ്ത എഴുത്തുകാരൻ പി.ടി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുൽ മജീദ് പുസ്തകം പരിചയപ്പെടുത്തി. അബ്ദുല്ല ക്കോയ കണ്ണൻകടവ്, എം.കെ. അഹമ്മദ് കുട്ടി, പി.വി. അബ്ദുറഹിമാൻ, യു. വിനോദ് കുമാർ, ഇ.കെ. ഷൗക്കത്തലി തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ കെ. ഇബ്രാഹിം സ്വാഗതവും, തനിമ ഓമശ്ശേരി പ്രസിഡണ്ട് മനാഫ് ഓമ ശ്ശേരി നന്ദിയും പറഞ്ഞു. ഗ്രന്ഥകർത്താവും ഗാനരചയിതാവുമായ പുത്തൂർ ഇബ്രാഹിം കുട്ടി മറുപടി പ്രസംഗം നടത്തി.
പടം : പുത്തുർ ഇബ്രാഹിം കുട്ടി എഴുതിയ അറബ് ശാസ്ത്ര പ്രതിഭകൾ പുസ്തകം ഒ. അബ്ദുറഹിമാൻ ഗ്രന്ഥകാരൻ ഒ.പി. അബ്ദുസ്സലാം മൗലവിക്ക് നൽകി പ്രകാശനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
 
                        Please select your location.