Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണാശ്ശേരി കെ.എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹോർമോൺ ക്ലീനിക്ക് പ്രവർത്തനം തുടങ്ങി.

26 Jun 2025 19:49 IST

UNNICHEKKU .M

Share News :

മുക്കം: മലയോര മേഖലയിലെ ആദ്യത്തെ ഹോർമോൺ ക്ലിനിക് ഡോ.ഗീതു മേരിയുടെ നേതൃത്വത്തിൽ മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചതായി മുക്കത്ത് നടത്തിയ  വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി ജൂൺ 30 തിങ്കളാഴ്ച കെഎംസിടി ഹോസ്പിറ്റലിൽ വച്ച് ഹോർമോൺ രോഗനിർണയ ക്യാമ്പ് നടക്കും. ക്യാമ്പിൽ ഡോക്ടറുടെ പരിശോധന തികച്ചും സൗജന്യമായിരിക്കും.പ്രമേഹം,തൈറോയിഡ്,അമിത വണ്ണം, പി സി ഒ ഡി പ്രശ്നങ്ങൾ,അമിതമായ രക്ത സമ്മർദ്ദം,ക്രമരഹിതമായ ആർത്തവം,അമിതമായ രോമ വളർച്ച,വളർച്ച കുറവ്,കാത്സ്യം പ്രശ്നങ്ങൾ,ഗർഭക്കാല പ്രമേഹം,മുലപ്പാൽ പ്രശ്നങ്ങൾ,രക്തത്തിലെ അനിയന്ത്രിതമായ കൊഴുപ്പ് എന്നിവയ്ക്കുള്ള ശ്വാശ്വത പരിഹാരവും ,ചികിത്സാ രീതികളും ക്യാമ്പിൽ നിർദ്ദേശിക്കും. കെ.എം സി ടി മെ ഡിക്കൽ കോളേജിലെ നൂ ബ്ലോക്കിലാണ് ഹോർമോൺ ക്ലിനിക്ക് പ്രവർത്തിക്കുന്നത്. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി നാല് മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.   കൂടുതൽ വിവരങ്ങൾക്കു ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ ഇനി പറയുന്നവയാണ്. :+91 83019 63448. വാർത്ത സമ്മേളനത്തിൽ പബ്ലിക്ക് റിലേഷൻ ഓഫീസ്സർ നബിൻ, ഡോ.ഗിതു മേരി എന്നിവർ പങ്കെടുത്തു.

ചിത്രം : കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ' ഹോർമോൺ ചികിത്സ രീതി വാർത്ത സമ്മേളനത്തിൽ ഡോ.ഗീതു മേരി , പി. ആർ ഡി ഓഫീസ്സർ നവീൻ വിശദീകരിക്കുന്നു. 

Follow us on :

More in Related News