Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകാര്‍ക്കെതിരെയും കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും. പല ഹോട്ടലുകളും

30 Mar 2025 19:28 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി; മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകാര്‍ക്കെതിരെയും കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും. പല ഹോട്ടലുകളും നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നതും ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയിലും ഹോട്ടലുകളുടെ പരിസര പ്രദേശങ്ങളിലും വേണ്ടത്ര വൃത്തിയില്ലാത്ത സാഹചര്യങ്ങളാണ് ഉള്ളതെന്നും വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടികളുമായി വകുപ്പുകള്‍ രംഗത്ത് വരുന്നത്. ഈ ദിവസങ്ങളില്‍ ഇതുമായി ബന്ധപെട്ട് ഹോട്ടലുകളില്‍ പരിശോധനകള്‍ നടത്തും. അസ്വാഭാവികമായി കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കും. ഹോട്ടലുകള്‍ അടച്ചു പൂട്ടുന്നത് ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പ് ആലോചിക്കുന്നത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളം സംബന്ധിച്ചും വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കൂടാതെ മാലിന്യ സംസ്‌ക്കരണത്തിന് വേണ്ടത്ര സൗകര്യങ്ങളില്ലാതെയാണ് പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതെന്നും വ്യാപക പരാതിയുണ്ട്. ആഹാര സാധനങ്ങള്‍ ഉണ്ടാക്കുന്ന വെളിച്ചെണ്ണ ഉള്‍പെടെയുള്ളവ പഴക്കമുള്ളവയും മാറിമാറി ഉപയോഗിക്കുന്നവയാണെന്നും നാട്ടുകാര്‍ പറയുന്നു. കൂടാതെ പല ഹോട്ടലുകള്‍ക്കും ഹോട്ടലില്‍ ഭക്ഷണം വിളമ്പാന്‍ മാത്രമാണ് ലൈസന്‍സുള്ളത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കാറ്ററിംഗ് ലൈസന്‍സ് ഇല്ലാതെ ഇവരില്‍ പലരും കാറ്ററിംഗുകാരെ പോലെ ഓര്‍ഡറെടുത്ത് പുറത്ത് ഭക്ഷണം വിളമ്പുകയാണെന്നതും ഗൗരവത്തോടെ കാണുമെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Follow us on :

More in Related News