Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹജ്ജ് 2026 - അറിയിപ്പ്: സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ (SHI) അപേക്ഷ ക്ഷണിച്ചു

14 Oct 2025 18:45 IST

Jithu Vijay

Share News :

കൊണ്ടോട്ടി : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026-ലെ ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടറായി സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/കേരള സർക്കാർ സർവ്വീസിലെ സ്ഥിരം ഉദ്യോഗസ്ഥരിൽ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 13 പ്രകാരം അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommittee.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ മുഖേനയാണ് സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ 2025 ഒക്ടോബർ 15 മുതൽ സമർപ്പിക്കാം. 2025 നവംബർ 3- ആണ് അവസാന തിയ്യതി. അപേക്ഷയിൽ നിശ്ചിത യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ അപ്്‌ലോഡ് ചെയ്യണം. കേന്ദ്ര/കേരള സർക്കാർ സർവ്വീസിലുള്ള സീനിയർ ഓഫീസ്സർമാർ (ക്ലാസ്സ് എ.) അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകർക്ക് 2026 ഡിസംബർ 31 വരെയെങ്കിലും കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. അപേക്ഷകന് 50 വയസ്സ് കവിയരുത്. അംഗീകൃത യൂനിവേർസിറ്റിയിൽ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. ഹജ്ജ് കർമ്മങ്ങളെക്കുറിച്ച് നല്ല അറിവും, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം.


നിശ്ചിത യോഗ്യതയുള്ള അപേക്ഷകർക്ക് കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷയും (CBT), തുടർന്ന് ഇന്റർവ്യൂ നടത്തിയുമാണ് തെരഞ്ഞെടുപ്പ് നടത്തുക. ശേഷം ഓൺലൈനിൽ സമർപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പിയും നിശ്ചിത യോഗ്യതകളുടെ ഒറിജിനലും ഓരോ പകർപ്പും വകുപ്പു മേധാവിയുടെ എൻ.ഒ..സി.യും സഹിതം ഇൻൻറർവ്യുവിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിക്കുന്ന മുറക്ക ഹാജരാവേണ്ടതാണ്. 

വിശദ വിവരങ്ങൾക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ നമ്പർ 13 പരിശോധിക്കുക. കേരള സംസ്ഥാന ഹജ്ജ കമ്മിറ്റി.

Follow us on :

More in Related News