Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2025 19:53 IST
Share News :
മലപ്പുറം : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026ലെ ഹജ്ജ് അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് ഏഴ് വരെ നീട്ടി. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവർ 152300/- രൂപ ആദ്യ ഗഡുവായി ആഗസ്റ്റ് 20നുള്ളില്‍ അടയ്ക്കണം. ജൂലൈ ഏഴിനാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. 31.07.2025 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.
സംസ്ഥാനത്ത് ഇതുവരെ 20978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിനു മുകളില്‍ 4112, ലേഡീസ് വിതൗട്ട് മെഹറം 2817, ജനറല്‍ കാറ്റഗറിയില്‍ 13255 അപേക്ഷകളുമാണ് ലഭിച്ചത്. ഈ വർഷം ആരംഭിച്ച 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി തിരിച്ച് വരുന്ന പാക്കേജില്‍ ഇതുവരെ 2186 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം വെയ്റ്റിങ് ലിസ്റ്റിലുണ്ടായിരുന്ന 793 പേർക്കാണ് മുൻഗണന ലഭിച്ചത്.
അപേക്ഷ സമർപ്പണം പൂർത്തിയായവരുടെ അപേക്ഷ പരിശോധിച്ചു കവർ നമ്പർ നല്‍കുന്ന നടപടി ഹജ്ജ് ഹൗസില്‍ പുരോഗമിച്ച് വരികയാണ്. ഹജ്ജ് ട്രെയിനർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ നല്‍കിയവർക്കുള്ള കൂടിക്കാഴ്ചയും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു വരികയാണ്. ഹജ്ജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഹജ്ജ് ട്രെയിനർമാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം അഞ്ഞൂറോളം സേവന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.