Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുജറാത്ത്‌ വംശഹത്യ സംഘപരിവാർ സൃഷ്ടി ; ഏരിയ കേന്ദ്രങ്ങളിൽ ഡോക്യൂമെന്ററി പ്രദർശനം സംഘടിപ്പിക്കും: എസ്. എഫ്. ഐ

30 Mar 2025 20:36 IST

Jithu Vijay

Share News :

തിരുവനന്തപുരം : ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചരിത്രത്തെ അപനിർമിക്കുകയും ചെയ്യുന്ന കേന്ദ്രഭരണകൂടത്തിൻ്റെ നീക്കം അനുവദിക്കാനാകില്ല.

'എമ്പുരാൻ' സിനിമ റിലീസ് ചെയ്യപ്പെട്ടതിന് ശേഷം രാജ്യത്ത് സംഘപരിവാർ സൃഷ്ടിച്ച വിദ്വേഷ പ്രചാരണം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്.  


ഗുജറാത്തിൽ ആർ. എസ്. എസ് ആസൂത്രിതമായി നടപ്പാക്കിയ രാജ്യ ചരിത്രത്തിലെ ഏറ്റവും മൃഗീയവും ഭയാനകവുമായ വംശഹത്യയെ വിമർശനാത്മകമായി ആവിഷ്കരിച്ച സിനിമാ ഭാഗം മുൻനിർത്തിയാണ് വിപുലമായ വിദ്വേഷ പ്രചാരണം നടക്കുന്നത്. കേന്ദ്രാധികാരം കയ്യാളുന്ന സംഘപരിവാർ ഭരണനേതൃത്വം പിന്നിട്ട വഴികളിൽ നടത്തിയ ക്രൂരമായ ഹിംസകൾ ഭാവിതലമുറ ചർച്ച ചെയ്യപ്പെടുന്നതിലുള്ള ആശങ്കയും അസ്വസ്ഥതയുമാണ് സംഘപരിവാരം പ്രകടമാക്കുന്നത്.


കേരളത്തെ തീവ്രവാദത്തിൻ്റെ ഹബ്ബായി ചിത്രീകരിക്കുന്ന 'കേരള സ്റ്റോറി' എന്ന പ്രൊപ്പഗാണ്ട മൂവി റിലീസായപ്പോൾ ജനാധിപത്യപരമായി ഉയർന്ന വിമർശനങ്ങളെ പോലും  ചെവിക്കൊള്ളാത്തവരാണ് ഇപ്പോൾ മലയാളത്തിൻ്റെ അഭിമാന പ്രതിഭകളായ മോഹൻലാലും പൃത്വിരാജും അടക്കമുള്ള 'എമ്പുരാൻ' അണിയറ പ്രവർത്തകർക്കും, കുടുംബങ്ങൾക്കുമെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി സോഷ്യൽ മീഡിയയിൽ തകർത്താടുന്നത്.


പൂർണ്ണഗർഭിണിയായ സ്ത്രീയുടെ അടിവയറ്റിലേക്ക് ത്രിശൂലം കുത്തിയിറക്കി പിഞ്ചുകുഞ്ഞിനെ പുറത്തെടുത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചുകളയുന്ന നിലയിലുള്ള ക്രൂരമായ 'ഗുജറാത്ത് മോഡൽ' വംശഹത്യ നടപ്പിലാക്കി രാജ്യത്തിൻറെ പ്രധാനമന്ത്രി പദത്തിലേക്ക് കടന്നുവന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ ഭരണകൂടം നിരന്തരമായി തുടരുന്ന വർഗീയ വിഭജന തന്ത്രം എമ്പുരാൻ തുറന്നു കാട്ടിയ പശ്ചാത്തലത്തിൽ.


എമ്പുരാനെതിരെ സംഘപരിവാർ കേന്ദ്രങ്ങൾ പടച്ചുവിട്ട വിദ്വേഷ പ്രചാരണങ്ങൾ ഏറ്റെടുത്ത് സിനിമയെ റീസെൻസർ ചെയ്യാനും, യഥാർത്ഥ ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള കേന്ദ്രഭരണകൂടത്തിന്റെ നീക്കത്തോട് മൗനം പാലിക്കാൻ എസ്.എഫ്.ഐ തയ്യാറല്ല. കേരളത്തിലെ മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും ഗുജറാത്ത് വംശഹത്യയുടെ ചരിത്രം പറയുന്ന ഡോക്യുമെന്ററി  പ്രദർശനമുൾപ്പെടെ സംഘപരിവാർ വെട്ടിമാറ്റാൻ ശ്രമിച്ച ചരിത്രവസ്തുതയെ തുറന്നു കാണിക്കാനുതകുന്ന വിപുലമായ പ്രചാരണ ക്യാമ്പയിനുകൾക്ക് സംഘടന നേതൃത്വം നൽകുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Follow us on :

More in Related News