Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതിഥി അധ്യാപക നിയമനം

21 Apr 2025 19:21 IST

Jithu Vijay

Share News :

താനൂർ : താനൂർ സി.എച്ച്.എം.കെ.എം ഗവ ആർടിസ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ് കോമേഴ്സ്, കമ്പ്യൂട്ടർ ആ പ്ലിക്കേഷൻ.ബിസിനസ് അഡ്മിനിസ്‌ട്രേഷൻ മാത്തമാറ്റിക്‌സ് ഇലക്ട്രോണിക്‌സ്, വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ പൂരിപ്പിച്ച ബിയോഡേറ്റയും യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷ മെയ് ഏഴിന് വൈകുന്നേരം അഞ്ചിന് മുൻപായി തപാൽ മുഖേനയോ നേരിട്ടോ കോളേജിൽ സമർപ്പിക്കണം. അപേക്ഷ officetanur@gmail.com എന്ന ഇമെയിൽ വഴിയും സമർപ്പിക്കാം. ബയോഡാറ്റയുടെ മാതൃക https://gctanur.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. നെറ്റ്, പി.എച്ച്.ഡി യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പി.ജിയിൽ 55 ശതമാനം യോഗ്യതയുള്ളവരെ പരിഗണിക്കും.

Follow us on :

More in Related News