Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2025 19:38 IST
Share News :
കൊരട്ടി: സ്ത്രീ ശാക്തീകരണവും, അതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കലും ലക്ഷ്യമിട്ട്, ചവളർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മൈക്രോ സ്വയം സഹായ സംഘങ്ങൾക്ക്, പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ വഴി വായ്പ അനുവദിക്കണമെന്ന്, ശ്രീരാമ വിലാസം ചവളർ സൊസൈറ്റി കൊരട്ടി യൂണിയൻ വനിതാ-മൈക്രോ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു.
യുണിയൻ വനിതാ പ്രസിഡണ്ട് മിനി സദാശിവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രഭാകരൻ മാച്ചാമ്പിള്ളി ഉദ്ഘാടന കർമ്മം നിർവഹിച്ചു. സംസ്ഥാന വനിത പ്രസിഡണ്ട് ഇൻ ചാർജ് സരസ്വതി പ്രഭാകരൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡണ്ട് കെ.കെ.ഷാജു അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന മൈക്രോ ഓഡിറ്റർ പ്രജീഷ സിബി ഓഡിറ്റ് അവലോകനം നടത്തി
സംസ്ഥാന സംഘടന സെക്രട്ടറി ബൈജു കെ മാധവൻ, വനിത സെക്രട്ടറി ഇൻ ചാർജ് ബിജി ജിജു, യൂണിയൻ സെക്രട്ടറി കെ.വി.ജിജു, ട്രഷറർ എം.എസ്.സുനിൽ, കോമളം വിജയൻ, സുനിത സത്യൻ അനിത നിഖിൽ, ശ്രുതി തരുൺ, ലളിത പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.