Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വപ്നത്തെ കാഴ്ചപ്പാടാക്കുമ്പോള്‍ ലക്ഷ്യം കൈവരിക്കും: ഡോ. ജോര്‍ജ് ജോൺ

11 Nov 2025 19:40 IST

CN Remya

Share News :

കോട്ടയം: സ്വപ്നങ്ങളെ കാഴ്ചപ്പാടായി പരിവര്‍ത്തനം ചെയ്യുമ്പോഴാണ് ലക്ഷ്യം കൈവരിക്കുന്നതെന്ന് 

പ്രശസ്ത കണ്‍സള്‍ട്ടന്‍റ് സൈക്കാട്രിസ്റ്റ് ഡോ. ജോര്‍ജ് ജോണ്‍. ഭാഗ്യോദയങ്ങള്‍ക്ക് സദാസന്നദ്ധമായ മനസ്സ് രൂപപ്പെടുത്തുക ഒരു വ്യക്തിയെ സംബന്ധിച്ച് അനിവാര്യമാണെന്നും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ 'സ്വപ്നങ്ങള്‍, ഭാഗ്യോദയം, സര്‍ഗ്ഗാത്മകത' എന്ന വിഷയത്തില്‍ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍റ് ഡെവലപ്മന്‍റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പി.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. 

സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.സി. വര്‍ഗീസ്, കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാല്‍ ഡോ. വര്‍ഗീസ് പുന്നൂസ്, ഡോ. മാത്യു കുര്യന്‍, ഡോ. വിനോദ് കുമാര്‍, ഡോ. ബാബു ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചെയര്‍ പ്രഫസര്‍ ഫാ.ഡോ. കെ.എം. ജോര്‍ജ് സ്വാഗതവും സര്‍വകലാശാല സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സ് അസി. പ്രഫസര്‍ ഡോ. ബോബന്‍ ജോസഫ് നന്ദിയും പറഞ്ഞു. ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ചെയര്‍, സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍റ് ഡെവലപ്മന്‍റ് സ്റ്റഡീസ്, സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

Follow us on :

More in Related News