Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jan 2025 16:37 IST
Share News :
മുക്കം: ജനപ്രതിനിധികളും ജീവനക്കാരും സുമനസ്സുകളും കൈകോർത്തതോടെ കാരശ്ശേരി ഗ്രാമപഞ്ചായത്തോഫീസിൽ എത്തുന്നവർക്കിനി ചായയും ലഘു കടിയും ലഭിക്കും. ദിവസേന നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തോഫീസിൽ എത്തുന്നത്. ഭൂരിഭാഗവും സാധാരണക്കാരായതിനാൽ കൊച്ചു കുട്ടികളും പ്രായമായവരുമായെത്തുന്ന പലർക്കും പലപ്പോഴും ഒരു ചായ കുടിക്കാനായി പോവാൻ സാധിക്കാറില്ല.
ഈ ഒരു സാഹചര്യത്തിലാണ് ജനപ്രതിനിധികളുടേയും പഞ്ചായത്തിലെ ജീവനക്കാരുടേയും സഹായ മനസ്കരായവരുടേയും പിന്തുണയോടെ പദ്ധതി നടപ്പാക്കുന്നത്.ജന പ്രതിനിധികളും ജീവനക്കാരും പഞ്ചായത്തോഫീസിൽ എത്തുന്നവരും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനും പദ്ധതി പ്രകാരം സാധിക്കുമെന്ന് പ്രസിഡൻറ് സുനിത രാജൻ, വൈസ് പ്രസിഡൻ്റ് ജംഷിദ് ഒളകര എന്നിവർ പറഞ്ഞു.
ചായയും കടിയും ഉണ്ടാക്കി വെക്കുക മാത്രമല്ല ഓഫീസിലെത്തുന്നവർക്ക് അത് വിതരണം ചെയ്യുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ എത്തുന്നവർക്ക് ഏറെ ആശ്വാസമാവുന്ന മാതൃക പദ്ധതിക്ക് ഈ മാസം 27 മുതൽ തുടക്കമാവും.
Follow us on :
Tags:
More in Related News
Please select your location.