Wed May 28, 2025 2:11 PM 1ST

Location  

Sign In

പഹല്‍ഗാം ആക്രമണത്തെ ശക്തമായി അപലപിച്ച് ജി7 രാഷ്ട്രങ്ങള്‍

10 May 2025 10:20 IST

Enlight News Desk

Share News :

പഹല്‍ഗാം ആക്രമണത്തെ ശക്തമായി അപലപിച്ച് ജി7 രാഷ്ട്രങ്ങള്‍. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സംഘം ആവശ്യപ്പെട്ടു. കൂടുതല്‍ സൈനിക സംഘര്‍ഷങ്ങള്‍ പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉണ്ടാക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.ഇരുവശത്തുമുള്ള സാധാരണക്കാരുടെ സുരക്ഷയില്‍ തങ്ങള്‍ അതീവ ആശങ്കാകുലരാണെന്നും ജി7 രാഷ്ട്രങ്ങള്‍ വ്യക്തമാക്കി. 

സംഘര്‍ഷം ഉടനടി ലഘൂകരിക്കണമെന്നും സമാധാനത്തിനായി ഇരു രാജ്യങ്ങളും നേരിട്ടു ചർച്ച ചെയ്യാനും,

ആവശ്യപെട്ടു. തങ്ങള്‍ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വേഗത്തിലുള്ള നയതന്ത്ര പരിഹാരത്തിന് പിന്തുണ അറിയിക്കുകയും ചെയ്യുന്നുവെന്നും വ്യക്തമാക്കി.

Follow us on :

More in Related News