Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് നടത്തി

06 Dec 2025 12:51 IST

John Koply

Share News :

സൗജന്യ കേള്‍വി

പരിശോധന ക്യാമ്പ് നടത്തി

കൊടകര: സെന്റ്് ജോസഫ് ഫൊറോന പള്ളിയിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൊടകര ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ലിന്റോ കാരേക്കാടന്‍ ഉദ്ഘാടനം ചെയ്തു. വിന്‍സന്റ് ഡി പോള്‍ സംഘടന പ്രസിഡന്റ് ഷാജി കാളിയങ്കര അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ഡിജി ജോയ്, ട്രഷറര്‍ ജോര്‍ജ് മംഗലന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ രോഗികളെ പരിശോധിക്കുന്നതിനും ചികിത്സക്കും നേതൃത്വം നല്‍കിയത് കൊടകരയിലെ ഹിയര്‍ ലൈഫ് ഓഡിയോളജി സ്പീച്ച് തെറാപ്പി സെന്ററിന്റെ സഹകരണത്തോടയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Follow us on :

More in Related News