Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വ്യാപനം തടയുന്നതിന് ബഹുജന പങ്കാളിത്തത്തോടുകൂടി കർമ്മ സേന രൂപീകരിക്കണം

15 Jul 2025 10:32 IST

Jithu Vijay

Share News :

മലപ്പുറം : ബഹുജന പങ്കാളിത്തത്തോടുകൂടി കർമ്മ സേന രൂപീകരിച്ച് ലഹരി വ്യാപനം തടയുന്നതിന് സർക്കാർ മുൻ കൈ എടുക്കണമെന്ന് കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ അധ്യക്ഷത വഹിച്ചു , സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു.


സംസ്ഥാന സെക്രട്ടറി വിസി ചേക്കു മുഖ്യ പ്രഭാഷണം നടത്തി , സംസ്ഥാന മുഖ്യ രക്ഷാധികാരി അലവിക്കുട്ടി ബാഖവി ക്ലാസ് എടുത്തു , സംസ്ഥാന ജില്ലാ ഭാരവാഹികളായ ടി മുഹമ്മദ് റാഫി,മുഹമ്മദ് ബാവ എ ആർ നഗർ,എന്‍ ടി മൈമൂന മെമ്പർ, മണ്ണിൽ ബിന്ദു,ജമീല സി, ഉണ്ണി തൊട്ടിയിൽ,റൈഹാനത്ത് ബീവി,ബേബി എസ് പ്രസാദ്, ഷാഹിദാ ബീവി,റഷീദ കണ്ണമംഗലം,അസൂറ ബീവി, ജുബൈരിയ തുടങ്ങിയവർ സംസാരിച്ചു

ലുഖ്മാനുൽ ഹക്കീം സ്വാഗതവും, ഷക്കീല വേങ്ങര നന്ദിയും പറഞ്ഞു

Follow us on :

More in Related News