Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 11:38 IST
Share News :
തിരുവനന്തപുരം : എയർ ഇന്ത്യയുടെ വിമാനം വൈകിയതിൽ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് 8.45 ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകിയതിലാണ് യാത്രക്കാരുടെ പ്രതിഷേധം. രാവിലെ അഞ്ചുമണിയോടെ എയർപോർട്ടിനുള്ളിൽ കയറിയപ്പോൾ ആയിരുന്നു വിമാനം വൈകുന്ന വിവരം യാത്രക്കാരെ അറിയിച്ചത്. വൈകിട്ട് ആറുമണിക്ക് വിമാനം പുറപ്പെടുമെന്നാണ് ഇപ്പോൾ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എത്തിയ യാത്രക്കാരാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനൊടുവിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള 45 യാത്രക്കാരെ കഴക്കൂട്ടം കാർത്തിക പാർക്ക് ഹോട്ടലിൽ എത്തിച്ചു. എന്നാൽ എയർ ഇന്ത്യ അത്തരത്തിൽ ഒരു വിവരവും ഹോട്ടലിന് കൈമാറിയിട്ടില്ല എന്ന് ഹോട്ടൽ അധികൃതർ യാത്രക്കാരെ അറിയിച്ചു. തുടർന്ന് യാത്രക്കാർ ഹോട്ടലിൽ പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ ഹോട്ടൽ അധികൃതർ എയർ ഇന്ത്യയുമായി ബന്ധപ്പെട്ടു. ഇതിനുശേഷമാണ് എയർ ഇന്ത്യ അധികൃതർ ഹോട്ടലിന് അറിയിപ്പ് നൽകിയത്. പിന്നാലെ 15 മുറികൾ യാത്രക്കാർക്ക് നൽകാനുള്ള നടപടികൾ സ്വീകരിച്ചു. മസ്കറ്റിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട വർക്ക് കണക്ഷൻ വിമാന ടിക്കറ്റ് ഇതോടെ ഇവർക്ക് നഷ്ടപ്പെടും. വിസ കാലാവധി കഴിയുന്നവർക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്.
Follow us on :
Tags:
More in Related News
Please select your location.