Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിൻ്റ തിരുനാൾ

19 Dec 2024 14:26 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: തീർത്ഥാടന കേന്ദ്രമായ 

മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിൻ്റ

തിരുനാൾ ഡിസംബർ 26ന് ആരംഭിച്ച 2025 ജനുവരി മൂന്നിന് സമാപിക്കുമെന്ന് പ്രീയോർ ഫാ.കുര്യൻ ചാലങ്ങാടി മാന്നാനത്ത് നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

തിരുനാൾ ദിവസങ്ങളിൽ അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യ കാർമികത്വത്തിൽ

വിശുദ്ധ കുർബാന മധ്യസ്ഥ പ്രാർത്ഥന വചനപ്രഘോഷണം ദിവ്യകാരുണ്യ ആരാധന ജപമാനപ്രദക്ഷിണം വിശുദ്ധ ചാവറ പിതാവിൻറെ രൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം എന്നിവയുണ്ടായിരിക്കും.

ഡിസംബർ 27 28 29 തീയതികളിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനവും വണക്കവും ഉണ്ടായിരിക്കും. കലാസന്ധ്യ, തോൽപ്പാവകളി , ഗാനമേള ശിങ്കാരിമേളം, ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നിവയുമുണ്ട്.

26ന് രാവിലെ 10 30 ന് കരുദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന് സ്വീകരണം നൽകും. 11-ന് കൊടിയേറ്റ് കർമ്മം നടക്കും.

തിരുനാൾ ദിവസങ്ങളിൽ

തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ റവ.ഡോ .മാത്യൂസ് മാർ പോളികാർപ്പോസ് ,

ഭദ്രാവതി രൂപതാ മെത്രാൻ ഫാ. ജോസഫ് അരുമച്ചാടത്ത്, ഗോരഖ്പൂർ രൂപതാ മെത്രാൻ മാർ മാത്യു നെല്ലിക്കുന്നേൽ, കോട്ടപ്പുറം രൂപതാധ്യക്ഷൻ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ,ഫരിദാബാദ് രൂപതാ സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, കോതമംഗലംരൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ, സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ , പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കെച്ചുപുരക്കൽ എന്നിവർ കുർബാനയർപ്പിക്കും.

പത്രസമ്മേളനത്തിൽ ഫാ ആൻ്റണി കാഞ്ഞിരത്തിങ്കൽ, ഫാ. സിജോചെന്നാട്

എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News