Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2025 01:51 IST
Share News :
പരപ്പനങ്ങാടി : കർഷകദിനത്തിൽ
പരപ്പനങ്ങാടി നഗരസഭയുടെയും
കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ
കർഷക തൊഴിലാളി ആദരവും അവാർഡ് വിതരണവും നടത്തി. രാവിലെ 9 മണിക്ക് കർഷക വിളംബര ജാഥയോട് കൂടിയാണ് പരിപാടി ആരംഭിച്ചത്. പരപ്പനങ്ങാടി നഗരസഭയിൽ വെച്ച് കർഷക ദിനത്തോടനുബന്ധിച്ച് നടന്ന അവാർഡ് ദാന പരിപാടി നഗരസഭ ചെയർമാൻ
പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.
ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി സാഹിദ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ വി കെ സുഹറ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സന്മാരായ സീനത്ത് ആലിബാപ്പു, സി നിസാർ അഹമ്മദ് ,
കൗൺസിലർമാരായ ബേബി അച്യുതൻ, ടി കാർത്തികേയൻ, സുമി റാണി, കൃഷി അസിസ്റ്റന്റ് ഡയരക്ടർ സംഗീത വി,
കൃഷി ഓഫീസർ ഷാനിബ എന്നിവർ സംസാരിച്ചു. ADS അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു.
കൃഷി അസിസ്റ്റന്റ് ഓഫീസർ ഷമീർ നന്ദി പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.