Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 14:01 IST
Share News :
മലപ്പുറം : ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും വോട്ട് ചെയ്യുന്നതിനായുള്ള സൗകര്യങ്ങൾ ഇലക്ഷൻ കമ്മീഷന്റെ സക്ഷം ആപ്ലിക്കേഷൻ വഴി ഉറപ്പു വരുത്താം. തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും മുഴുവൻ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പാണ് സക്ഷം -ഈസിഐ (saksham-ECI).
മൊബൈലിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും സക്ഷം -ഇ സി ഐ (saksham -ECI) ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്താൽ പോളിങ്ങ് ബൂത്ത് കണ്ടെത്തൽ, സ്ഥാനാർത്ഥികളുടെ വിവരങ്ങൾ, വോട്ടർമാരുടെ വിവരങ്ങൾ, വോട്ട് രേഖപ്പെടുത്താൻ വീൽചെയർ സേവനങ്ങൾ ഉറപ്പുവരുത്തൽ, അത്യാവശ്യഘട്ടത്തിൽ ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാനായി വാഹന സൗകര്യം എന്നിവ ലഭ്യമാകും. സേവനങ്ങൾക്കായി മുൻകൂട്ടി ആപ്പിലൂടെ രജിസ്റ്റർ ചെയ്യണം. ഇലക്ഷൻ ഐഡി കാർഡ് നമ്പർ നൽകി സേവനങ്ങൾ ആവശ്യപ്പെടാം. ജില്ലാ സാമൂഹ്യനീതി ഓഫീസർക്കാണ് ഭിന്നശേഷി വോട്ടർമാർക്കുള്ള സേവനം ഉറപ്പുവരുത്തുന്നതിനുള്ള ചുമതല.
കാഴ്ച പരിമിതി ഉള്ളവർക്ക് ബ്രെയിൻ ലിപി വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 85 വയസ്സിന് മുകളിലുള്ള വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽ നിന്നും വോട്ട് ചെയ്യാനുള്ള ഹോം വോട്ടിംഗ് അവസരവും ലഭിക്കും.
ഭിന്നശേഷി സൗഹൃദ വോട്ടെടുപ്പ് നടപ്പിലാക്കുന്നതിന് നിലമ്പൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ പോളിംഗ് ബൂത്തുകളും ഗ്രൗണ്ട് ഫ്ലോറിൽ തന്നെയാണ് സ്ഥാപിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാർക്കായി പ്രത്യേക റാമ്പും, വീൽചെയറും കുടിവെള്ളവും ഉറപ്പുവരുത്തും.
ഭിന്നശേഷി വോട്ടർമാർ, വയോജനങ്ങൾ ഉൾപ്പെടെ എല്ലാവരും അവരുടെ സമ്മതിദാനവകാശം വിനിയോഗിക്കണമെന്നും സക്ഷം മൊബൈൽ ആപ്പ് വഴിയുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടർ വി ആര്‍ വിനോദ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.