Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2025 18:53 IST
Share News :
കാസർഗോഡ് : കാസർഗോഡ് വിൽപ്പനയ്ക്കായി സൂക്ഷിച്ച 175.68 ലിറ്റർ ഗോവൻ മദ്യം എക്സൈസ് പിടിച്ചെടുത്തു. കാസർഗോഡ് പറമ്പ ചെറുകര സ്വദേശിനി വിനീത, പെരിയ സ്വദേശി വിനോദ് കുമാർ.എൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. വിനീതയെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സി.കെ.വി സുരേഷും സംഘവും ചേർന്നാണ് അനധികൃത മദ്യ ശേഖരം കണ്ടെടുത്തത്.
പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ നൗഷാദ്.കെ, പ്രജിത്ത്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, അതുൽ.ടി.വി, ഷിജിത്ത്.വി.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ റീന.വി, ധന്യ.ടി.വി എന്നിവരടങ്ങിയ ടീംമാണ് പ്രതികളെ പിടികൂടിയത്.
Follow us on :
Tags:
More in Related News
Please select your location.