Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 20:49 IST
Share News :
മലപ്പുറം : ഭക്ഷ്യ സംസ്കരണ മേഖലയിലെ ആഗോള സാധ്യതകൾ സംരംഭകർ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ്. ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച ടെക്നോളജി മാനേജ്മെന്റ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച ഗുണ നിലവാരത്തോടെ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ആഭ്യന്തര, വിദേശ വിപണികളിലെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാൽ മികച്ച സംരംഭകരെ സൃഷ്ടിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായ വാണിജ്യ വകുപ്പ് യുവതീ- യുവാക്കൾക്കായി 20 ദിവസത്തെ ടെക്നോളജി മാനേജ്മെന്റ് ഡവലപ്മെന്റ് പ്രോഗ്രാമാണ് സംഘടിപ്പിച്ചത്. കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി സംരഭകത്വത്തിന് പ്രാപ്തരാക്കുന്നതിനും നൈപുണ്യ പരിശീലനം നൽകുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനുവരി മൂന്നിന് തുടങ്ങിയ പരിശീലന പരിപാടി 27 ന് അവസാനിച്ചു.
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ എട്ടു ദിവസത്തെ പരിശീലനത്തോടൊപ്പം ബേക്കറി ഉൽപന്നങ്ങൾ, ഭക്ഷ്യോൽപ്പന്നങ്ങൾ, മസാലപ്പൊടികൾ എന്നിവയുടെ നിർമ്മാണം, പഴം പച്ചക്കറി സംസ്കരണം, പ്രിസർവേഷൻ, കാനിംഗ്, പാക്കേജിംഗ് തുടങ്ങിയവയിൽ 12 ദിവസത്തെ പ്രയോഗിക പരിശീലനവും ഉൾക്കൊള്ളിച്ചാണ് രൂപകൽപ്പന ചെയ്തത്.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എ. അബ്ദുൽ ലത്തീഫ്, ഐ. എൽ. ഒ. ട്രെയിനർ ഐസക് സിംഗ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സി. കെ.മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.