Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 22:04 IST
Share News :
കടുത്തുരുത്തി: വൈക്കം ഭാഗത്ത് നിന്നും കല്ലറയിലേക്ക് വരുന്ന സ്വകാര്യ ബസുകളുടെ തന്നിഷ്ടപ്രകാരമുള്ള പുത്തൻ പള്ളിയിൽ വച്ചുള്ള ട്രിപ്പ് അവസാനിപ്പിക്കൽ
പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്നതായി പരാതി ഉയരുന്നു. പ്രവർത്തിദിവസങ്ങളിൽ വൈക്കം ഭാഗത്തു നിന്ന് വരുന്ന സ്വകാര്യ ബസുകൾക്ക് അവസാന ട്രിപ്പ് കല്ലറ മാർക്കറ്റ് ജംഗ്ഷനിൽ വരെ ട്രിപ്പ് ഉണ്ടായിട്ടും പുത്തൻ പള്ളിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്നു. ആലപ്പുഴ, കുമരകം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കല്ലറ മാർക്കറ്റ് ജംഗ്ഷനിലൂടെ സർവീസ് നടത്തുന്നതിനാൽ ആ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് മാർക്കറ്റ് ജംഗ്ഷനിൽ എത്തുന്നതിനു മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥവരുന്നു..ഞായറാഴ്ച ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഭൂരിഭാഗം ബസുകളും സർവീസ് നടത്തുന്നില്ല . മെഡിക്കൽ കോളേജ് ആവശ്യങ്ങൾക്ക് കൂടുതലായും ആളുകൾ ഉപയോഗിക്കുന്ന ഈ റൂട്ടിൽ ബസ്കൾ സർവീസ് നടത്താത്തത് രോഗികളെയും വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു. സ്വകാര്യ ബസുകളുടെ ഇത്തരം നടപടികൾ ജനദ്രോഹകരമാണെന്നും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും എ ഐ വൈ എഫ് കല്ലറ മേഖല കമ്മിറ്റി ആരോപിച്ചു. ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി, ട്രാൻസ്‌പോർട് കമ്മീഷണർ എന്നിവർക്ക് പരാതിനൽകിയതായി ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു..
Follow us on :
Tags:
More in Related News
Please select your location.