Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലുറപ്പ് മേഖലയെ തകർക്കുന്ന നടപടിക്കെതിരെ തലയാഴം പഞ്ചായത്ത് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് സംഘടിപ്പിച്ചു‌.

11 Apr 2025 20:45 IST

santhosh sharma.v

Share News :

വൈക്കം: തലയാഴം പഞ്ചായത്തിൽ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ തൊഴിൽ വിരുദ്ധ നയങ്ങൾ മൂലവും പഞ്ചായത്തിലെ തൊഴിലുറപ്പ് മേഖല തകർക്കുന്നതിൽ പ്രതിഷേധിച്ച് തലയാഴം പഞ്ചായത്ത് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് സംഘടിപ്പിച്ചു‌. എൻ ആർ ഈ ജി വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) തലയാഴം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. സിപിഎം ഏരിയ സെക്രട്ടറി പി. ശശിധരൻ ധർണ ഉദ്ഘാടനം ചെയ്‌തു. എൻ ആർ ഈ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ കെ. വി ഉദയപ്പൻ അധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയ പ്രസിഡന്റ് ഇ. എൻ സാലിമോൻ, ഏരിയ സെക്രട്ടറി എം. വൈ ജയകുമാരി, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ്. ദേവരാജൻ, സി പി എം ഏരിയ കമ്മിറ്റി അംഗം കെ. കെ സുമനൻ, എ. എൻ മോഹനൻ, കെ. എം അഭിലാഷ്, കെ. കുഞ്ഞപ്പൻ, എം. ആർ ബോബി, എം. എസ് ശിവജി, കെ. എൻ രാജേന്ദ്രൻ നായർ , പഞ്ചയത്ത്‌ അംഗങ്ങളായ ഷീജ ബൈജു, റോസി ബാബു തുടങ്ങിയവർ പ്രസംഗിച്ചു. നൂറുകണക്കിന് തൊഴിലാളികൾ പ്രതിക്ഷേധ മാർച്ചിൽ അണിനിരന്നു. 


Follow us on :

More in Related News