Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2025 19:27 IST
Share News :
കോട്ടയം: പ്രകൃതിയോടും ആവാസവ്യവസ്ഥയോടും ഇണങ്ങിയ സന്തുലിതമായ ജീവിതത്തിലേക്ക് മനുഷ്യരാശി ഒന്നാകെ നീങ്ങിയാല്‍ മാത്രമേ ലോകസമാധാനം സാധ്യമാവൂവെന്ന് പ്രശസ്ത ഗാന്ധിയന്‍ ചിന്തകനും പരിസ്ഥിതി- സമാധാന ആക്റ്റിവിസ്റ്റും ലണ്ടനിലെ ഷുമാക്കര്‍ കോളജ് സഹസ്ഥാപകനുമായ ഡോ. സതീഷ് കുമാർ. സുസ്ഥിരഭാവി എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാം ഏകീകരിക്കാനുള്ള ശ്രമങ്ങളാണ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവരുടെയും സ്വത്വവും പരിശ്രമങ്ങളും അംഗീകരിച്ചുകോണ്ടുള്ള വൈവിധ്യപൂര്‍ണമായ വ്യവസ്ഥ ആണ് സ്ഥാപിതമാകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. സി. ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മന്‍റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. പി. പി. നൗഷാദ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റജി സക്കറിയ, രജിസ്ട്രാര്‍ പ്രഫ. ഡോ. ബിസ്മി ഗോപാലകൃഷണന്‍, ഡോ. ചെറിയാന്‍ ഈപ്പൻ എന്നിവര്‍ സംസാരിച്ചു.
മഹാത്മാന്ധി സര്‍വകാലാശാലാ സ്ഥാപനത്തിന്‍റെ 42-ാം വാര്‍ഷികം, മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്‍റെ നൂറാം വാര്‍ഷികം, മഹാത്മാഗാന്ധിയുടെ 156-ാം ജډവാര്‍ഷികം എന്നിവയുടെ ഭാഗമായി സര്‍വകലാശാലയിലെ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ചെയര്‍, സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മന്‍റ് സ്റ്റഡീസ്, സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റെല്‍ സ്റ്റഡീസ്, റോയ് ഇന്‍റര്‍നാഷനല്‍ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ത്രിദിന സമ്മേളനം നടക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.