Sat Jul 12, 2025 10:34 PM 1ST
Location
Sign In
27 Oct 2024 14:07 IST
Share News :
എറണാകുളം: കാക്കനാട് ഭാരത് മാതാ കോളേജിന് സമീപം നിർത്തിയിട്ട ലേറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.
തമിൾനാട് സേലം സ്വദേശി അക്ബർ (41) ആണ് മരിച്ചത്. സേലം ബാലഗണഷ്ട്രാൻസ്പോർട്ടിന്റെ ഡ്രൈവറായ അക്ബർ കഴിഞ്ഞ രാത്രി പെയിന്റ് ലോഡ് എടുത്ത് മടങ്ങുംവഴി ലോറിയിൽ ഉറങ്ങാൻകിടന്നതായിരിക്കുമെന്നാണ് കരുതുന്നത്.
ഡ്രൈവറെ ഫോണിൽകിട്ടാതയതോടെ ലോറി ഉടമ മൊബൈൽ സിഗ്നൽ പരിശോധിച്ചപ്പോൾ കാക്കനാട് ഭാഗത്ത് തന്നെ ഉണ്ടെന്ന് മനസ്സിലാക്കി അന്വേശിക്കാൻ ഒരാളെ പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞയച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലോറിയുടെ പുറകിൽ പെയിന്റുകൾക്കിടയിലായി ഇദ്ധേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഹാർട്ട് സംമ്പന്ധമായ രോഗമുള്ളയാളാണ് മരിച്ച അക്ബർ എന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് പറഞ്ഞു.
തൃക്കാക്കര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.