Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ശോചനീയാവസ്ഥക്കെതിരെ ഡി എം.ഒ. ഓഫീസ് ധർണ്ണ നടത്തി.

14 Jul 2025 19:49 IST

Jithu Vijay

Share News :

മലപ്പുറം : തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ആശുപത്രിയിൽ ഒഴിവുള്ള സ്പെഷലിസ്റ്റ് ഡോക്ടർമാരടക്കമുള്ള എട്ടോളം ഒഴിവുകൾ അടിയന്തിരമായി നികത്തുക, ആശുപത്രിയിലേക്ക് നിയമനം ലഭിച്ചിട്ടും ചാർജ്ജെടുക്കാതെ മാറി നിൽക്കുന്ന ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുക, താലൂക്ക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.


എൻ.എഫ്.പി.ആർ സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് എം.സി. അറഫാത്ത് പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ ഹാജി പുത്തൻതെരു, അഷ്റഫ് കളത്തിങ്ങൽ പാറ, നസ്റുദീൻ തങ്ങൾ കൊട്ടന്തല, ബിന്ദു അച്ചമ്പാട്ട്, സുലൈഖ സലാം, കടവത്ത് മൊയ്തീൻ കുട്ടി, സമീറ കൊളപ്പുറം, ഉമ്മു സമീറ തേഞ്ഞിപ്പലം, മുഷ്ഫിഖ് പയ്യനങ്ങാടി , അബൂബക്കർ വേങ്ങര തുടങ്ങിയവർ പ്രസംഗിച്ചു. ധർണ്ണക്ക് ശേഷം എൻ.എഫ്. പി.ആർ ഭാരവാഹികൾ ജില്ലാ മെഡിക്കൽ ഓഫീസറെ സന്ദർശിച്ച് നിവേദനം നൽകി.

Follow us on :

More in Related News