Mon Jun 2, 2025 1:47 AM 1ST
Location
Sign In
10 Feb 2025 15:37 IST
Share News :
മുക്കം (കോഴിക്കോട്) : പോലീസ് റിക്രിയേഷൻ ക്ലബ്ബ് & ലൈബ്രറി ഡി.എച്ച്.ക്യൂ കോഴിക്കോട് സിറ്റി സംഘടിപ്പിച്ച വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഫയർ & റെസ്ക്യൂ കോഴിക്കോട് വിജയികളായി. കാരപ്പറമ്പ് ജിംഗ ടർഫിൽ നടന്ന ടൂർണമെന്റിൽ വിവിധ വകുപ്പുകളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ പോലീസ് ഡി.എച്ച്.ക്യു ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഫയർ & റെസ്ക്യൂ കോഴിക്കോട് ചാമ്പ്യൻമാരായത്. ടൂർണമെന്റിൽ ഫയർ & റെസ്ക്യൂവിന്റെ താരങ്ങളായ ശ്രീജിനെ മികച്ച താരമായും, നിജാസിനെ ടോപ്പ് സ്കോറർ ആയും, ഡി.എച്ച്.ക്യു വിന്റെ ദീപകിനെ മികച്ച ഗോൾ കീപ്പർ ആയും തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.