Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻസ്റ്റഗ്രാമില്‍ ഫോട്ടോ ഇട്ടതില്‍ തര്‍ക്കം; ഒതുക്കുങ്ങല്‍ ഗവ. സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം

20 Jul 2025 15:59 IST

Jithu Vijay

Share News :

കോട്ടക്കൽ : ഒതുക്കുങ്ങല്‍ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. സീനിയർ വിദ്യാർഥികള്‍ സംഘം ചേർന്ന് വിദ്യാർഥിയെ മർദിച്ചതായാണ് പരാതി. ഇൻസ്റ്റഗ്രാമില്‍ ഫോട്ടോ ഇട്ടതുമായി ബന്ധപ്പെട്ടാണ് മർദനം. സീനിയർ വിദ്യാർഥികള്‍ പ്ലസ് വണ്‍ വിദ്യാർഥികളെ അക്രമിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി നടത്തിയായിരുന്നു ആക്രമണം.


ജിഎച്ച്‌എസ്‌എസ് ഒതുക്കുങ്ങല്‍ എന്ന പേരില്‍ ഒന്നാം വർഷ വിദ്യാർഥികള്‍ ഒരു ഇൻസ്റ്റഗ്രാം പേജ് ഉണ്ടാക്കിയിരുന്നു. അതില്‍ ഒന്നാം വർഷ വിദ്യാർഥികളുടെ ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെ പ്ലസ് ടു വിദ്യാർഥികള്‍ വെല്ലുവിളി നടത്തി കമൻ്റ് ചെയ്യുകയും തുടർന്ന് ആക്രമണം നടത്തുകയുമായിരുന്നു. സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് കേസെടുത്തു.

Follow us on :

More in Related News