Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം കരുളായിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്.

10 Jun 2026 19:17 IST

Jithu Vijay

Share News :

നിലമ്പൂർ : മലപ്പുറം കരുളായിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്. കരുളായി സ്വദേശി സൈനബ(62)ക്കാണ് പരിക്കേറ്റത്. മലപ്പുറം കരുളായിശങ്കരൻകോട് പ്ലാന്റേഷനിലാണ് സംഭവം. പരുക്കേറ്റ സൈനബയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനമേഖലയിൽ തേക്ക് തൈകൾ വെച്ചു പിടിപ്പിക്കുന്ന ജോലിക്കിടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയയിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കാട്ടാന ആക്രമണത്തിൽ വാരിയെല്ലിനാണ പരുക്കേറ്റത്. സൈനബയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സൈബനക്ക് രക്ഷപ്പാടാൻ കഴിഞ്ഞില്ല.



Follow us on :

More in Related News